ജില്ലാ കലോത്സവം മീഡിയ &പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് സുസജ്ജം
മീഡിയ &പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് സുസജ്ജം
ഉദിനൂർ: കലോത്സവത്തിന്റെ പ്രചരണവും, വാർത്തകളും ജന ഹൃദയങ്ങളിലേക്ക് കൃത്യതയോടെ എത്തിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുകയാണ് മീഡിയ &പബ്ലിസിറ്റി കമ്മിറ്റി.
മുഴുവൻ സബ് കമ്മിറ്റി ഭാരവാഹികളും കാലോസവവുമായി ബന്ധപ്പെട്ട് വാർത്തകൾ സത്യ സന്ധമായ രീതിയിൽ ടെക്സ്റ്റ് രൂപത്തിൽ ഫോട്ടോകൾ സഹിതം നൽകുകയാണെങ്കിൽ വാർത്തയായി മാറ്റാൻ ശ്രമിക്കുമെന്ന് ചെയർമാൻ വിജിൻദാസ് കിനാത്തിൽ, കൺവീനർ റഷീദ് മൂപ്പന്റകത്ത് എന്നിവർ അറിയിച്ചു. സുമേഷ് എം, വൈസ് ചെയർമാൻ പ്രസാദ് ടി സി എൻ, ജോ. കൺവീനർ അഷറഫ് പി, ഇർഷാദ് കെ, ആഷിഖ് പി, അനുമോദ് പി വി, ഉറുമീസ് എന്നിവർ ഇന്നത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി.
Live Cricket
Live Share Market