ജനപ്രതിനിധികൾ നയിച്ച ഓലമടയൽ ക്യാമ്പ് നവ്യാനുഭവമായി.* നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രത്തിൽ 2025 മാർച്ച്‌ 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ ഭാഗമായി കന്നി ക്കലവറക്കും ആചാര പന്തലിനും ആവശ്യമായ ഓലകൾ തയ്യാറാക്കുന്ന തിന്റെ ഭാഗമായി ഇന്ന് കഴകത്തിൽ ജനപ്രതിനിധികൾ നേതൃത്വം കൊടുത്ത് നടത്തിയ ഓല മടയൽ ക്യാമ്പ് പുത്തൻ അനുഭവമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

*ജനപ്രതിനിധികൾ നയിച്ച ഓലമടയൽ ക്യാമ്പ് നവ്യാനുഭവമായി.*

*ജനപ്രതിനിധികൾ നയിച്ച ഓലമടയൽ ക്യാമ്പ് നവ്യാനുഭവമായി.* നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതീ ക്ഷേത്രത്തിൽ 2025 മാർച്ച്‌ 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന്റെ ഭാഗമായി കന്നി ക്കലവറക്കും ആചാര പന്തലിനും ആവശ്യമായ ഓലകൾ തയ്യാറാക്കുന്ന തിന്റെ ഭാഗമായി ഇന്ന് കഴകത്തിൽ ജനപ്രതിനിധികൾ നേതൃത്വം കൊടുത്ത് നടത്തിയ ഓല മടയൽ ക്യാമ്പ് പുത്തൻ അനുഭവമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുൻ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും പെരുംകളിയാട്ടം വനിതാ കമ്മിറ്റി ചെയർപേർസണുമായ മീനാക്ഷി ബാലകൃഷ്ണൻ അധ്യക്ഷയായി. മറിമായം ഫെയിം പി.രാഘവൻ ചടങ്ങിൽ മുഖ്യാതിഥിയായി. നീലേശ്വരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ വി ഗൗരി, പി. ഭാർഗ്ഗവി കൗൺസിലർമാരായ പി. വത്സല, പി. ബിന്ദു , ടി.വി. ഷീബ, പി. ശ്രീജ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ തുടങ്ങിയവർ ഓല മടഞ്ഞു കൊണ്ട് ക്യാമ്പിന് നേതൃത്വം നൽകി. നഗരസഭാ കൗൺസിലർമാരായ പി. കുഞ്ഞിരാമൻ , പി. സുഭാഷ്, കെ. നാരായണൻ പെരുങ്കളിയാട്ടം സംഘാടക സമിതി ചെയർമാൻ പ്രൊഫ: കെ.പി. ജയരാജൻ, ജന: കൺവീനർ പി. രമേശൻ, ചീഫ് കോർഡിനേറ്റർ പി. രമേശ് കുമാർ, മീഡിയ കമ്മറ്റി ചെയർമാൻ സേതു ബങ്കളം,ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് പി. കുഞ്ഞികൃഷ്ണൻ, പെരുങ്കളിയാട്ടം യു.എ. ഇ കമ്മിറ്റി പ്രചരണ ചെയർമാൻ രാജൻ പള്ളിയത്ത് തുടങ്ങിയവരും പങ്കെടുത്തു. വനിതാ കമ്മറ്റിയിലെ നിരവധി അംഗങ്ങൾ ഓല മടയാനും ചൂല് നിർമ്മിക്കുവാനും കേമ്പിൽ സജീവമായി പങ്കെടുത്ത് നൂറ് കണക്കിന് ഓലമടലും ചൂലുകളും നിർമ്മിച്ചു. ഓരോ വനിതാ കമ്മിറ്റി അംഗങ്ങളുടെ വീടുകളിലും തുടർന്ന് ഓല മടയൽ നടക്കും. പന്തൽ കമ്മറ്റി ചെയർമാൻ ഏ.വി കൃഷ്ണൻ സ്വാഗതവും കൺവീനർ പി.വി സുജിത്ത് കുമാർ നന്ദിയും പറഞ്ഞു. അവധി ദിവസമായതിനാൽ നിരവധി കുട്ടികളും ഈ വ്യത്യസത ചടങ്ങിന് സാക്ഷികളായി.



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close