
വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ. എസ്.ടി.എ. യുടെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിന് തുടക്കമായി. ടീച്ചേർസ് ബ്രിഗേഡിൻ്റെ നേതൃത്വത്തിലാണ് ലഹരി വിപത്തിനെതിരെ കാഞ്ഞങ്ങാട്ട് അധ്യാപക കവചം ഒരുക്കിയത്. ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്റ്റാൻ്റിൽ നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു
ലഹരി വിപത്തിനെതിരെ അധ്യാപക കവചമൊരുക്കി കെ.എസ്.ടി.എ.
കാഞ്ഞങ്ങാട്: വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ. എസ്.ടി.എ. യുടെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിന് തുടക്കമായി. ടീച്ചേർസ് ബ്രിഗേഡിൻ്റെ നേതൃത്വത്തിലാണ് ലഹരി വിപത്തിനെതിരെ കാഞ്ഞങ്ങാട്ട് അധ്യാപക കവചം ഒരുക്കിയത്.
ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്റ്റാൻ്റിൽ നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു
. ജില്ല വൈസ് പ്രസിഡണ്ട് പി. ശ്രീകല ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, ജില്ലാ ട്രഷർ കെ.വി. രാജേഷ്, പി. മോഹനൻ , കെ. ലളിത, വി.കെ. ബാലാമണി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും രാജേഷ് സ്കറിയ നന്ദിയും പറഞ്ഞു. ലഹരി വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.ലഹരിക്കെതിരെ അധ്യാപികമാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അരങ്ങേറി.
ലഘുലേഖകൾ വിതരണം ചെയ്തു.
കാസറഗോഡ് ഉപജില്ലാ തല പരിപാടി ബസ്റ്റാൻ്റ് പരിസരത്ത് നഗര സഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ. ലസിത, കെ.ജി പ്രതീശ്, പ്രശാന്ത് സി.,മധുസൂദനൻ എ എന്നിവർ സംസാരിച്ചു.
ചിറ്റാരിക്കാൻ ഉപജില്ലയിൽ ഭീമനടിയിൽ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വി. രാജീവൻ ഉദ്ഘാടനം ചെയ്തു. പി.എം ശ്രീധരൻ , എം ബിജു , വി.കെ. റീന , പ്രമോദ് കുമാർ എം.വി എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ ഉപജില്ലയിൽ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. എം. സുനിൽ കുമാർ കെ.എം. ഈശ്വരൻ , പുഷ്പ പി ,രാഗേഷ് എന്നിവർ സംസാരിച്ചു.
ബേക്കൽ ഉപജില്ലയിൽ പാലക്കുന്നിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ. ഹരിദാസ് , എം. രമേശൻ , മധുസൂദനൻ എന്നിവർ സംസാരിച്ചു.
മഞ്ചേശ്വരം ഉപജില്ലയിൽ ഉപ്പളയിൽ വോർക്കാടി പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി എസ് ഉദ്ഘാടനം ചെയ്തു. യു ശ്യാംഭട്ട്, രവീന്ദ്ര എൻ അഷ്റഫ്,സന്തോഷ്, ബെന്നി, ജയന്ത എന്നിവർ സംസാരിച്ചു.
കുമ്പള ഉപജില്ലയിൽ ബി. വിഷ്ണു പാല ഉദ്ഘാടനം ചെയ്തു. രാജേഷ് എം, അനീഷ് രാജ്, കുഞ്ഞമ്പു,ശ്രീനിധി സരളായ എന്നിവർ സംസാരിച്ചു.
https://youtube.com/shorts/-iTbLyRa7o0?si=41tuJmslHx2u3PLu