മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നിർമ്മിച്ച ശിൽപം അനാച്ഛാദനം ചെയ്തു.

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നിർമ്മിച്ച ശിൽപം അനാച്ഛാദനം ചെയ്തു.


നീലേശ്വരം :
2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ മാലിന്യമുക്തം നവകേരളം പശ്ചാത്തലമായി ഒരുക്കിയ “ഭൂമിയെ സംരക്ഷിക്കുക” ശിൽപ്പം പൂത്തക്കാൽ ഗവ:യു.പി സ്കൂളിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രീത. എസ് അനാഛാദനം ചെയ്തു.മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ ശരിയായ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ ഹോസ്ദുർഗ് ബി.പി.സി ഡോ:കെ.വി രാജേഷിന്റെ നേതൃത്വത്തിൽ ശില്പം നിർമ്മിച്ചത്.സ്കൂൾ പി.ടി.എ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഉപയോഗിച്ചാണ് ശിൽപ്പത്തിനാവശ്യമായ മെറ്റീരിയൽ ഒരുക്കിയത് രാജേഷ് മാഷ് പിടിഎ യുടെ സഹായത്തോടെ സൗജന്യമായാണ് നിർമ്മിച്ചത് . 5 മീറ്റർ ഉയരത്തിൽ സിമൻ്റ്,വാട്ടർപ്രൂഫ് മെറ്റീരിയൽ എന്നിവ ഉപയോഗിച്ച് ശില്പം പൂർത്തീകരിച്ചത്.

കോവിഡ് കാലത്ത് വീട്ടിൽ ശിൽപ്പോദ്യാനം നിർമ്മിച്ച് മാതൃകയായതിൻ്റെ അടിസ്ഥാനത്തിലാണ് ഹോസ്ദുർഗ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഡോക്ടർ കെ വി രാജേഷ് ശിൽപ്പ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.ക്ലസ്റ്റർ കോർഡിനേറ്റർമാരായ സജീഷ്.യു ഉണ്ണികൃഷ്ണൻ എന്നിവരുടെ സഹായത്തോടെയാണ് പത്ത് ദിവസം കൊണ്ടാണ് ശില്പം പൂർത്തീകരിച്ചത്.രാവിലെയും വൈകുന്നേരങ്ങളിലും ലഭ്യമായ ഇടവേള സമയങ്ങളിലാണ് ഡോക്ടർ കെ വി രാജേഷും സഹപ്രവർത്തകരും ശില്പനിർമാണത്തിന് സമയം കണ്ടെത്തിയത്.കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ ശീലങ്ങള്‍, ശരിയായ മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ശിൽപം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് നിർമ്മാണത്തിന് നേതൃത്വം നൽകിയ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഡോ: കെ.വി രാജേഷ് പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close