മടിക്കൈ പബ്ലിക് ലൈബ്രറിയിൽ വായന വെളിച്ചത്തിന് തുടക്കമായി : കുട്ടികളുടെ അവധിക്കാല വായന പ്രോത്സാഹിപ്പിക്കുന്നതിന് ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വായന വെളിച്ചം പദ്ധതിക്ക് മടിക്കെ പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. യുവ സാഹിത്യകാരൻ ഡോക്ടർ പി. കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

മടിക്കൈ പബ്ലിക് ലൈബ്രറിയിൽ വായന വെളിച്ചത്തിന് തുടക്കമായി :
കുട്ടികളുടെ അവധിക്കാല വായന പ്രോത്സാഹിപ്പിക്കുന്നതിന് ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വായന വെളിച്ചം പദ്ധതിക്ക് മടിക്കെ പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. യുവ സാഹിത്യകാരൻ ഡോക്ടർ പി. കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

എന്തിനു വായിക്കണം, എങ്ങനെ വായിക്കണം, എന്തൊക്കെ വായിക്കണം എന്നീ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. വായനയിലൂടെ മാത്രമേ നമുക്ക് എല്ലാ മേഖലയിലും മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം വിശദീകരിച്ചു. 30 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ഇനി ഇവർ രണ്ടുമാസക്കാലം പുസ്തകങ്ങൾ വായിക്കുകയും അതിൻറെ തുടർച്ചയായി വിവിധ വ്യവഹാര രൂപങ്ങളിൽ അവരുടെ വായനാനുഭവം ആവിഷ്കരിക്കുകയും ചെയ്യും.

ലൈബ്രറി ബാലവേദി കൺവീനർ കെ.അനാമിക സ്വാഗതം ആശംസിച്ചു. ചെയർമാൻ എസ്. ശ്രീനിധി അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് അംഗം ടി രാജൻ, ലൈബ്രറി സെക്രട്ടറി എം.രമേശൻ, പ്രസിഡൻറ് വി ചന്തു, ബാലവേദി കൺവീനർ കെ ഷീബ, ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സുനിതാ വില്യംസ് ,ബുച്ച് വിൽ മോർ എന്നിവരുടെ ബഹിരാകാശ മടക്കയാത്രയിൽ സ്വാഗതം ആശംസിച്ചുകൊണ്ട് ബാലവേദി കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പി കൃഷ്ണദാസ് പഞ്ചായത്തംഗം ശ്രീ. ടി. രാജന് നൽകി പ്രകാശനം ചെയ്തു. എം. നിഹാര ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close