ഞങ്ങൾ 2000 പുസ്തകങ്ങൾവായിക്കും വായനവെളിച്ചത്തിൽ വായനയുടെ വലിയ ചലഞ്ച് ഏറ്റെടുത്ത് തെക്കേ മാണിയാട്ട് അനശ്വര റീഡിംഗ് റൂം & ലൈബ്രറിയിലെ കുട്ടികൾ.

ഞങ്ങൾ 2000 പുസ്തകങ്ങൾവായിക്കും
വായനവെളിച്ചത്തിൽ വായനയുടെ വലിയ ചലഞ്ച് ഏറ്റെടുത്ത് തെക്കേ മാണിയാട്ട് അനശ്വര റീഡിംഗ് റൂം & ലൈബ്രറിയിലെ കുട്ടികൾ.

കുട്ടിക്കൂട്ടത്തിൻ്റെ ആദ്യ കൂടിച്ചേരലിലാണ് കുട്ടികൾ ഈ തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വായന വെളിച്ചം പരിപാടിയിൽ 1500 പുസ്തകങ്ങൾ വായിച്ച് ഗ്രന്ഥശാല ഒന്നാം സ്ഥാനം നേടിയിരുന്നു. കുട്ടിക്കൂട്ടത്തിൻ്റെ ഒന്നാമത്തെ കൂടിച്ചേരലിൽ കുട്ടികളെ കഥ പറഞ്ഞും പാട്ടുപാടിയും കൂടെക്കൂടിയത് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് ആലന്തട്ട യാണ് . വരും ദിവസങ്ങളിൽ കുട്ടിക്കൂട്ടത്തിനായി പുതുമ നിറഞ്ഞതും വൈവിധ്യമാർന്നതുമായ ഒട്ടേറെ പരിപാടികളാണ് വായനവെളിച്ചം വിജയിപ്പിക്കാൻ രൂപീകരിച്ച
ഗ്രന്ഥശാല സമിതി തീരുമാനിച്ചിട്ടുള്ളത്. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഇന്ന് തന്നെ പുസ്തക വിതരണവും നടത്തി.

പുസ്തകാസ്വാദനക്കുറിപ്പുകളുടെ അവതരണവും കഥാചർച്ചകളുമായി എല്ലാ ആഴ്ചയും കുട്ടികൾ കൂടിച്ചേരും. പരിപാടിയിൽ ബാലവേദി പ്രസിഡണ്ട് ശിവാനി.കെ അധ്യക്ഷം വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി വി ഉണ്ണിരാജൻ വായന വെളിച്ചം കൺവീനർ ദിലീപ് കുമാർ പി.പി എന്നിവർ തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. ബാലവേദി ജോയിൻ്റ് സെക്രട്ടറി സാരംഗ് ബി സന്തോഷ് നന്ദി പറഞ്ഞു. ഗ്രന്ഥശാല പ്രവർത്തകരും വനിതാവേദി പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close