കേരള ഗവ നഴ്സസ് അസോസിയേഷൻ (KGNA) 41-ാം ജില്ലാ സമ്മേളനം ആഗസ്ത് 11,12 തിങ്കൾ, ചൊവ്വാഴ്ച തീയതികളിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഹാളിൽ നടന്നു. സമ്മേളനഉത്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ നിർവഹിച്ചു.

കേരള ഗവ നഴ്സസ് അസോസിയേഷൻ (KGNA) 41 ആം ജില്ലാ സമ്മേളനം ആഗസ്ത് 11,12 തിങ്കൾ, ചൊവ്വാഴ്ച തീയതികളിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഹാളിൽ നടന്നു.
സമ്മേളനഉത്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് പി വി അനീഷ് പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. സജിത ടി രക്തസാക്ഷി പ്രമേയവും വിശ്വം കൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഭാനുപ്രകാശ് ( FSETO ജില്ലാ പ്രസിഡന്റ് ), പി വി ശരത് ( ജില്ലാ സെക്രട്ടറി,കോൺഫറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർകേഴ്സ് ), പി ആദർശ് ( ജില്ല സെക്രട്ടറി, KGSNA) എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ നന്ദി അർപ്പിച്ചു കൊണ്ടു എ പ്രസീന സംസാരിച്ചു..

തുടർന്ന് അനുമോദന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം വി വി രമേശൻ ( മുൻ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ) നിർവഹിച്ചു.
എം എ നവീൻ സ്വാഗതവും കെ പി ദിവ്യ അധ്യക്ഷതയും വഹിച്ചു. പി വി പവിത്രൻ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ SSLC, Plus two മറ്റു മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സംഘടനയിൽ നിന്നും വിരമിച്ച വർക്കുള്ള യാത്രയയപ്പ് നടന്നു.
കെ ജോന നന്ദി അർപ്പിച്ച് സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം ഹമീദ് എസ് എസ്( സംസ്ഥാന വൈസ് പ്രസിഡണ്ട് KGNA) ഉദ്ഘാടനം ചെയ്തു.

കെ ജലജ സ്വാഗതവും പി വി അനീഷ് അധ്യക്ഷതയും വഹിച്ചു. കമറു സമാൻ ടി ( സംസ്ഥാന സെക്രട്ടറി KGNA) അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
എ പ്രസീന നന്ദിയും രേഖപ്പെടുത്തി.

പ്രമേയങ്ങൾ.
1. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു കിടത്തി ചികിത്സ പുനരാരംഭിക്കുക.
2. ജില്ലാ ജനറൽ ആശുപത്രിയിൽ പുതുതായി തുടങ്ങിയ എല്ലാ ഡിപ്പാർട്മെന്റ് ലും നേഴ്സ് മാരുടെ തസ്തിക സൃഷ്ടിച്ചു നിയമനം നടത്തുക.
3. നഴ്സിംഗ് ഇതര ജോലികളിൽ നിന്നും നഴ്സുമാരെ ഒഴിവാക്കുക.
4. കാസറഗോഡ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുക.
5. സംസ്ഥാന ജീവനക്കാർക്ക് ഡി എ കുടിശ്ശിക അനുവദിക്കുക.
6. ലീവ് സറണ്ടർ പുനസ്ഥാപിക്കുക
6.നഴ്‌സ്മാർക്ക് റിസ്ക് അലവൻസും നൈറ്റ്‌ ഡ്യൂട്ടി അലവൻസും കാലോചിതമായി അനുവദിക്കുക.

പുതിയ ഭാരവാഹികൾ

ജില്ലാ പ്രസിഡന്റ്. പി വി അനീഷ്.

വൈസ് പ്രസി:1.രശ്മി സി പി
2.ജലജ. കെ

ജില്ലാ സെക്രട്ടറി.. പി പി അമ്പിളി

ജോ. സെക്ര: 1.നിമേഷ് ബാബു. കെ വി

2.നവീൻ. എം. എ

ജില്ലാ ട്രഷറർ.. എ പ്രസീന

സംസ്ഥാന കമ്മറ്റി നോമിനി.. പി വി പവിത്രൻ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close