
മാർച്ച് 19 സ:ഇ.എം.എസിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ ഇ.എം.എസ്. പഠന കേന്ദ്രം ഇ.എം. എസി.ൻ്റെ ഓർമ്മ പുതുക്കുന്ന വേളയിൽ കണ്ണൂർ കാസർഗോഡ് ജില്ലാതല പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.
പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

കരിവെള്ളൂർ:
മാർച്ച് 19 സ:ഇ.എം.എസിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച്
കരിവെള്ളൂർ ഇ.എം.എസ്. പഠന കേന്ദ്രം ഇ.എം. എസി.ൻ്റെ ഓർമ്മ പുതുക്കുന്ന വേളയിൽ കണ്ണൂർ കാസർഗോഡ് ജില്ലാതല പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.
18 വയസ്സ് മുതൽ 40 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം.
2026 മാർച്ച് 22 ന് ഞായറാഴ്ച ഉച്ചക്ക് 3 മണി മുതൽ കരിവെള്ളൂർ എ.വി.സ്മാരക ഹാളിൽ വെച്ചാണ് മത്സരം. വിഷയം “മതനിരപേക്ഷ നവകേരളം”
പ്രമുഖ വ്യക്തികളുടെ സ്‌മരണാർത്ഥം കുടുംബാഗങ്ങൾ നൽകുന്ന ക്യാഷ് അവാർഡിനും ഫലകങ്ങൾക്കും വേണ്ടിയാണ് മത്സരം.
ഒന്ന്,രണ്ട്,മൂന്ന്, സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ,3000 രൂപ,2000 രൂപ എന്നിങ്ങനെ സ:ടി.വി. പ്രഭാകരൻ,സ:കെ. കൃഷ്ണൻ,സ:എ.വി. പ്രഭാകരൻ മാസ്റ്റർ എന്നിവരുടെ സ്മരണക്കാണ് ക്യാഷ് അവാർഡ് ഏർപ്പെടുത്തിയത്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
9846035584,
9495364730




