മടിക്കൈ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ‘മടിക്കൈ ആർട്ട് ഫോറം & ചാരിറ്റബിൾ ട്രസ്റ്റ്’ പ്രവർത്തനമാരംഭിച്ചു

മടിക്കൈ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ‘മടിക്കൈ ആർട്ട് ഫോറം & ചാരിറ്റബിൾ ട്രസ്റ്റ്’ പ്രവർത്തനമാരംഭിച്ചു.


മടിക്കൈ: കലയും കാരുണ്യവും കൈകോർക്കുന്ന പുതിയൊരു മുന്നേറ്റത്തിന് മടിക്കൈ ഗ്രാമം സാക്ഷ്യം വഹിക്കുന്നു. പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക രംഗത്തും ജീവകാരുണ്യ മേഖലയിലും സ്നേഹസ്പർശമായി മാറാനുറച്ച് ‘മടിക്കൈ ആർട്ട് ഫോറം & ചാരിറ്റബിൾ ട്രസ്റ്റ്’ രൂപീകൃതമായി. നവകാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഗ്രാമത്തിലെ കലാ-കായിക-വിജ്ഞാന മേഖലകളെ കൂടുതൽ സജീവമാക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രാഥമിക ലക്ഷ്യം.കാരുണ്യവും കലയും ഒരുമിക്കുന്ന വേദികേവലം ഒരു കലാസംഘടന എന്നതിനപ്പുറം, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന വലിയൊരു ദൗത്യം കൂടി ഈ ട്രസ്റ്റ് ഏറ്റെടുക്കുന്നുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും പുത്തൻ അനുഭവങ്ങൾ ഗ്രാമത്തിന് സമ്മാനിക്കുന്നതിനൊപ്പം, ആധുനിക ദൃശ്യ-ശ്രാവ്യ കലകളുടെ സമ്മേളനങ്ങളും വിവിധ വൈജ്ഞാനിക പരിപാടികളും ആർട്ട് ഫോറത്തിന്റെ കീഴിൽ സംഘടിപ്പിക്കപ്പെടും. ചാളക്കടവ് മടിക്കൈ കർഷക കലാവേദി ഓഡിറ്റോറിയത്തിൽ ശ്രീ. വി.വി. രമേശൻ (കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ) ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് ശേഷം നാടിന്റെ പ്രതിഭകൾ അണിനിരക്കുന്ന വിസ്മയകരമായ നൃത്തസന്ധ്യ അരങ്ങേറി. കലാക്ഷേത്ര കാഞ്ഞങ്ങാട്, മടിക്കൈ കർഷക കലാവേദി (ധന്യ & പാർട്ടി), നക്ഷത്ര ചാളക്കടവ് എന്നിവർ സംയുക്തമായി അവതരിപ്പിച്ച കലാവിരുന്നാണ് അവതരിപ്പിച്ചത് നന്മയ്ക്കും വളർച്ചയ്ക്കും കലയെയും കാരുണ്യത്തെയും പാലമാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

ആർട്ട് ഫോറം ചെയർമാൻ സി.കെ ഉണ്ണികൃഷ്ണൻ അദ്യക്ഷത വഹിച്ചു. പരിപാടിയിൽ ബങ്കളം കുഞ്ഞികൃഷ്ണൻ , വാർഡ് മെമ്പർ പി പത്മിനി , എന്നിവർ സംസാരിച്ചു . ട്രസ്റ്റ് അംഗം ശശീന്ദ്രൻ മടിക്കൈ വിശദീകരണം നടത്തി . ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രഭാകരൻ പുലിക്കോടൽ സ്വാഗതവും ട്രഷറർ തങ്കരാജ് പി വി നന്ദിയും പറഞ്ഞു.
——————–

നൃത്ത വിസ്മയം
നൃത്ത വിസ്മയം


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close