
യുവത കൈകോർത്തു ;ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷത്തിലധികം രൂപ സമാഹരിച്ച് നല്കി ഡി.വൈ.എഫ്.ഐ പെരിയ ബസാർ മേഖല കമ്മിറ്റി*
*യുവത കൈകോർത്തു ;ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷത്തിലധികം രൂപ സമാഹരിച്ച് നല്കി ഡി.വൈ.എഫ്.ഐ പെരിയ ബസാർ മേഖല കമ്മിറ്റി*
പെരിയ : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരിയ ബസാർ മേഖല കമ്മിറ്റി അരലക്ഷത്തിലധികം രൂപ സമാഹരിച്ചു.
ആക്രി സാധനങ്ങളുടെ ശേഖരണവും വില്പനയും , കൈത്തറി മുണ്ടുകളുടെ വില്പന, ചെമ്മീൻ വില്പന മുതലായ പ്രവർത്തനങ്ങളിലൂടെയാണ് തുക സ്വരൂപിച്ച് ബ്ലോക്ക് കമ്മിറ്റിയെ ഏല്പിച്ചത്. അമ്പത്തി എട്ടായിരത്തി എഴുന്നൂറ്റി മുപ്പത് രൂപയാണ് വ്യത്യസ്തവും മാതൃകയാക്കാവുന്നതുമായ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ചത്. തുക ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനീഷ് കുറുമ്പാലത്തിന് മേഖല സെക്രട്ടറി രഞ്ജിത്ത് വില്ലാരംപതി കൈമാറി. ബ്ലോക്ക് കമ്മിറ്റി അംഗം ലിജിത്ത്, മേഖല പ്രസിഡണ്ട് രഞ്ജീസ്, ട്രഷറർ നിജേഷ്, സജിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രവർത്തങ്ങളുമായി സഹകരിച്ച മുഴുവൻ യൂണിറ്റുകൾക്കും നാട്ടുകാർക്കും മേഖല കമ്മിറ്റി നന്ദി അറിയിച്ചു.