അന്തരിച്ച മഹാഗുരു ശ്രീ. ചെങ്ങമനാട് അപ്പുനായർക്ക് കലാലോകം വിട നൽകി.

അന്തരിച്ച മഹാഗുരു ശ്രീ. ചെങ്ങമനാട് അപ്പുനായർക്ക് കലാലോകം വിട നൽകി.
അന്തരിച്ച മഹാഗുരു ശ്രീ. ചെങ്ങമനാട് അപ്പുനായർക്ക് കലാലോകം വിട നൽകി. വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ കേരള സർക്കാരിൻറെ ഔദ്യോഗിക ബഹുമതിയോടെ, ഭൗതികശരീരം സംസ്കരിച്ചു. കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സ്ഥാപക അംഗവും സംസ്ഥാന കമ്മറ്റി മുൻ ഭാരവാഹിയും നിലവിൽ രക്ഷാധികാരിസമിതി അംഗവും ആയിരുന്നു അന്തരിച്ച ശ്രീ.ചെങ്ങമനാട് അപ്പു നായർ .
നിരവധി വ്യക്തിത്വങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി വീട്ടിലേക്ക് എത്തിയിരുന്നു. കേരള ക്ഷേത്രവാദ്യകലാ അക്കാദമിക്കു വേണ്ടി മുഖ്യ രക്ഷാധികാരി പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പ്രസിഡൻറ് ശ്രീ അന്തിക്കാട് പത്മനാഭൻ, ജനറൽ സെക്രട്ടറി കൊടകര രമേശ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പുഷ്പചക്രം സമർപ്പിച്ചു.
വൈകിട്ട് 4.30ന് അക്കാദമി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അക്കാദമി സെക്രട്ടറി കൊടകര രമേശ് സ്വാഗതം പറഞ്ഞു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ, അൻവർ സാദിത് എംഎൽഎ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സന്ധ്യാ നാരായണപിള്ള, അന്തിക്കാട് പത്മനാഭൻ, മച്ചാട് മണികണ്ഠൻ, BJP എറണാകുളം ജില്ല വൈസ് പ്രസിഡൻറ് എം.എൻ. ഗോപി, പാലേലി മോഹൻ, പെരുവാരം രാജൻ മാരാർ, വാർഡ് മെമ്പർ പി.കെ. അജി, തുടങ്ങിയവർ ചെങ്ങമനാട് അപ്പു നായരെ അനുസ്മരിച്ചു. കാലടി ധനഞ്ജയൻ ഭട്ടതിരിപ്പാട് നന്ദി രേഖപ്പെടുത്തി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close