ക്ഷേത്ര വാദ്യകലാകാരന്മാർക്ക് ഓണ കിറ്റ് വിതരണം ചെയ്തു
ക്ഷേത്ര വാദ്യകലാകാരന്മാർക്ക് ഓണ കിറ്റ് വിതരണം ചെയ്തു
:- കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോസ് ജില്ല ക്ഷേമകാര്യ സമിതി വാദ്യകലാ ആസ്വാദകരുടെയും,സുമനസ്സുകളുടെയും, സഹായത്തോടെ ഓണ കിറ്റ് വിതരണം നടത്തി. ജില്ലാതല വിതരണ ഉൽഘാടനം മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ 2020 ആഗസ്റ്റ് 22 ന് വൈകു: 3 മണിക്ക് ക്ഷേത്ര പ്രസിഡെന്റ് ഡോ.കെ.പി.സുധാകരൻ നായർ നിർവ്വഹിച്ചു.ശ്രീരാഗ് കാഞ്ഞങ്ങാട് ആദ്യ കിറ്റ് ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാക്ഷേമകാര്യ സമിതി ചെയർമാൻ വാദ്യ രത്നം ശ്രീ മടിയൻ രാധാകൃഷ്ണമാരാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ജില്ലാകൺവീനർ രാജേഷ് തൃക്കണ്ണാട് സ്വാഗതം പറഞ്ഞു. അക്കാദമിജില്ലാ സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണൻ ആ മുഖഭാഷണം നടത്തി.സംസ്ഥാന ക്ഷേമകാര്യ സമിതി അംഗംസന്തോഷ് നീലേശ്വരം, സംസ്ഥാന ജോ. സെക്രട്ടറി രാജേഷ് കക്കാട്ട്, വൈസ് ചെയർമാൻ മഹേഷ് കുട്ടമത്ത് എന്നിവർ സാന്നിദ്ധ്യവഹിച്ച് സംസാരിച്ചു. ജില്ലയിലെ 200 ഓളം വാദ്യകലാകാരന്മാർക്കാണ് 1000 രൂപയുടെ ഭക്ഷ്യധാന്യങ്ങളടങ്ങിയ ഓണ കിറ്റ് നൽകുന്നത് .ചടങ്ങിൽ കൊറോണ പ്രതിരോധ ബോധവൽക്കരണ പരിപാടിയിലൂടെ യൂട്യൂബിൽ മൊട്ടൂസ് എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ ആകർഷിച്ച ദേവരാജ് കക്കാട്ടിനെ അനുമോദിച്ചു. ഓൺലൈൻ സർഗ്ഗോത്സവ വിജയികളെയും അനുമോദിച്ചു.ചടങ്ങിൽ മണികണ്ഠൻ ഉപ്പിലിക്കൈ നന്ദി രേഖപ്പെടുത്തി. സർക്കാറിന്റെ covid – 19 പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരുന്നു ചടങ്ങ്.