ശ്രീ സുബ്രഹ്മണ്യൻ തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം ഒന്നാംഘട്ട ഉദ്ഘാടനം കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗക്ഷേമ, നിയമ, സാംസ്ക്കാരിക, പാർലിമെന്ററികാര്യ വകുപ്പ്മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി.

സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാംസ്കാരിക വകുപ്പ് ഡയറക്ടർടി ആർ സദാശിവൻ നായർ നന്ദിയും പറഞ്ഞു. കേരള ചലചിത്ര വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എൻ.മായ റിപ്പോർട്ട് അവതരിപ്പിച മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിപ്രകാശൻ ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ സി. പ്രഭാകരൻ, കെ.വി.കുമാരൻ , പഞ്ചായത്ത് അംഗം സി രമ കേരളഫിലിം ഡവലപ്മെന്റ് കോർപറേഷൻ പ്രൊജക്ട് മാനേജർ കെ ജെ ജോസ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ നാമധേയത്തിൽ സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുകയെന്ന പദ്ധതിയാണ് മടിക്കൈ അമ്പലത്തുകരയിൽ യാഥാർത്യമാകുന്നത്. നാല് ഏക്കർ ഭൂമിയിൽ 69000 ചതുരശ്ര അടി വിസ്തൃതിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 41.95 കോടി രൂപ ചെലവ് ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. നൃത്ത സംഗീത നാടക ശാലകൾ, സെമിനാർ ഹാളുകൾ പ്രദർശന ഹാളുകൾ ബ്ലാക് ബോക്സ് തീയേറ്റർ സുവനീർ വിൽപന ശാലകൾ ഫോക് ലോർ സെന്റർ കഫേരിയ സ്മാരക ഹാളുകൾ ശില്ലികൾക്കും കലാകാരന്മാർക്കു മുള്ള പണിശാലകൾ തുടങ്ങിയവ സമുച്ചയത്തിൽ ഉണ്ടാകും. 650 പേർക്ക് സുഗമമായി പരിപാടികൾ വീക്ഷിക്കാൻ ഓപൺ എയർ തീയേറ്റർ ഒരുക്കും.