പ്രകാശിതം @ 50 : ഗുരുവായൂർ ജയപ്രകാശ് 50-ാം പിറന്നാളാഘോഷം
1971 ജൂൺ 30 ന് മിഥുന മാസത്തിലെ ഭരണി നക്ഷത്രത്തിൽ തിരുവെങ്കിടം കാഞ്ഞുളളി ഗോവിന്ദൻ നായരുടേയും ,(തിരുവെങ്കിടം ഗോപി വെളിച്ചപ്പാട്) എടവന അമ്മിണിയമ്മയുടേയും പതിനൊന്ന് മക്കളിൽ ഒമ്പതാമനായി ജനനം… പാരമ്പര്യ കലാകാരകുടുംബത്തിൽ ജനിച്ചതിനാൽ ഓർമ്മവെച്ചനാൾ ജേഷ്ഠസഹോദരനായ ശ്രീ. കലാമണ്ഡലം രാജനടക്കം മറ്റുളള ചെണ്ടവാദകരുടെ വാദ്യപ്രയോഗം കാണാനിടവന്ന സാഹചര്യത്താൽ ചെണ്ടയെന്ന വാദ്യോപകരണത്തോട് ഏറെ പ്രണയം തോന്നി…ഏകദേശം അഞ്ച് വയസ്സുമുതൽ ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ക്ഷേത്രാനുഷ്ഠാന കലയായ പാന,ദേശപ്പറ തുടങ്ങിയവിൽ പിതാവിൻെറ ഗുരുസ്ഥാനീയതയിൽ പഠിച്ചുതുടങ്ങി. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനിടയിൽ വാദ്യവിദഗ്ദ്ധനായ ശ്രി.ഗുരുവായൂർ ശിവരാമനാശാനിൽ നിന്ന് തായമ്പകയുടെ ബാലപാഠങ്ങൾ പഠിച്ചു, തുടർന്ന് കോട്ടയ്ക്കൽ പി.എസ്.വി. നാട്ട്യസംഘത്തിൽ അന്നത്തെ ചെണ്ടവിഭാഗം ഗുരുനാഥൻ ശ്രീ.കോട്ടയ്ക്കൽ ക്യഷ്ണൻക്കുട്ടിയാശാൻെറ കീഴിൽ തായമ്പക,കേളി എന്നിവ പഠിച്ച് അരങ്ങേറ്റം നടത്തുകയും ചെയ്തു…സർവ്വശ്രീ. കോട്ടയ്ക്കൽ പ്രസാദ്,പനമണ്ണ ശശി,പോരൂർ ഉണ്ണിക്യഷ്ണൻ,കോട്ടപ്പടി സന്തോഷ് (മേളം) തുടങ്ങിയവരും ഗുരുസ്ഥാനീയരാണ്.. നാല്പത് വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു… ഏഴ് വയസ്സ് മുതൽ എഴുപത് വയസ്സുളളവരെ ഗുരുകാരുണ്യത്താൽ വാദ്യലോകത്ത് ശിഷ്യരായി ലഭിയ്ക്കുവാനുളള ഭാഗ്യമുണ്ടായി,ഗുരുവായൂർ വിമൽ, സോപാന സംഗീതത്തിലെ ലിംക റെക്കോഡ് ജേതാവ് ശ്രി. ഗുരുവായൂർ ജോതിദാസ് തുടങ്ങിയവർ ശിഷ്യരിൽ പ്രമുഖർ….വീരശ്യംഖലയടക്കം നിരവധി ചെറുതും ,വലുതുമായ പുരസ്കാരങ്ങൾ,(മമ്മിയൂർ ദേവസ്വം പുരസ്കാരം,ശ്രീ ഗുരുവായൂരപ്പൻ മേളകലാപുരസ്കാരം..etc) പത്നി ബിന്ദു, ഇപ്പോൾ പ്ലസ്ടു വിദ്യാർത്ഥിയും,ഗുരുവായൂർ ദേവസ്വം ക്ഷേത്രകലാനിലയം ക്യഷ്ണനാട്ടം സംഗീത വിഭാഗം ട്രെയിനിയായ,ഗോപിക്യഷ്ണൻ, ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഇരട്ട സഹോദരികൾ ഗോപി നന്ദന,ഗോപി വന്ദന എന്നിവർ മക്കളുമാണ്…ഈ വരുന്ന ജൂലെെ അഞ്ചാം തിയതി ജന്മ നക്ഷത്ര പ്രകാരം അമ്പത് വയസ്സ് തികയുന്നു….