എൻ.കുമാരി സാഹിത്യ പുരസ്കാരം നാലപ്പാടം പത്മനാഭന്
എൻ.കുമാരി സാഹിത്യ പുരസ്കാരം നാലപ്പാടം പത്മനാഭന്
ഈ വർഷത്തെ എൻ.കുമാരി സാഹിത്യ പുരസ്കാരം കവിയും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭന് ലഭിച്ചു. നാഷണൽ ബുക്ക്സ്റ്റാൾ കോട്ടയം പ്രസിദ്ധീകരിച്ച ‘നാലപ്പാടം പത്മനാഭൻ്റെ കവിതകൾ’എന്ന സമാഹാരത്തിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് രണ്ടാം വാരത്തിൽ തിരുവനന്തപുരത്ത് വെച്ച് നൽകുന്നതാണ്. ഡോ. ഏഴുമറ്റൂർ രാജരാജവർമ്മ ,ഡോ.സി.പി.ശ്രീകണ്ഠൻ നായർ, ഡോ.അജയപുരം ജ്യോതിഷ്കുമാർ, ദേവൻ പകൽക്കുറി എന്നിവർ അടങ്ങുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
കവിയും നോവലിസ്റ്റുമായ കെ.പി.ഗോപാലകൃഷ്ണൻ പാപ്പനംകോട് പരേതയായ ഭാര്യ എൻ.കുമാരിയുടെ സ്മരണക്കായാണ് വർഷം തോറും കവിതാ പുരസ്കാരം നൽകി വരുന്നത്. കുഞ്ചു പിള്ള സ്മാരക കവിതാ അവാർഡ് ,വൈലോപ്പിള്ളി പുരസ്കാരം, ചങ്ങമ്പുഴ പ്രവാസി പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള നാലപ്പാടം പത്മനാഭൻ്റെതായി 26 പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്