സി.രാമകൃഷ്ണൻ മാസ്റ്റർ അനുസ്മരണ യോഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു
സി.രാമകൃഷ്ണൻ മാസ്റ്റർ അനുസ്മരണം
കണ്ണൂർ: ചെറുവത്തൂർ ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്ററും കേരള റിസോഴ്സ് ടീച്ചേർസ് അസോസിയേഷൻ
(കെ.ആർ.ടി.എ) കാസറഗോഡ് ജില്ല കമ്മിറ്റി അംഗവുമായ സി.രാമകൃഷ്ണൻ്റെനിര്യാണത്തിൽ അനുശോചിച്ച് കെ.ആർ.ടി.എ സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടന്നു.കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.എസ് ബിനുകുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ .കെ വിനോദൻ, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ
എസ്.വൈ ഷൂജ, ചെറുവത്തൂർ ബി ആർ സി യിലെ ബിപിസി വി എസ് ബിജുരാജ്,
അനൂപ് കല്ലത്ത്, പി വേണുഗോപാലൻ, കെ.ആർ ടി.എ സംസ്ഥാന സെക്രട്ടറി എൽദോ ജോൺ, സ്റ്റേറ്റ് എക്സിക്യൂട്ടിവ്
എം എൽ ഷീബ,കാസറഗോഡ് ജില്ല സെക്രട്ടറി സുമ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market