ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: ജില്ലാതല വെബ്ബിനാർ നടത്തി.
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം: ജില്ലാതല വെബ്ബിനാർ നടത്തി.
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് ( ആരോഗ്യം) ,ദേശീയാരോഗ്യദൗത്യം എന്നിവ ചേർന്ന് ജില്ലയിലെ ആശ പ്രവർത്തകർക്കായി ജില്ലാതല വെബ്ബിനാർ നടത്തി . ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഇൻ ചാർജ് ഡോ .രാംദാസ് ഉദ്ഘാടനം ചെയ്തു .
ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ& മീഡിയ ഓഫീസർ സയന എസ് നന്ദിയും പറഞ്ഞു.
ജില്ലാ അർ സി എച്ച് ഓഫീസർ ഡോ മുരളീധര നല്ലൂരായ ,ജില്ലാ ആശാ കോർഡിനേറ്റർ ശശികാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
തുടർന്ന് നടന്ന വെബ്ബിനാറിൽ ജൂനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ
ഡോ .റിജിത് കൃഷ്ണൻ ക്ലാസ്സെടുത്തു .
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ്.
പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ൽ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഹെപ്പറ്റൈറ്റിസ് രോഗ ലക്ഷണങ്ങൾ ,പകരുന്ന രീതികൾ , പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് : “ഇനി കാത്തിരിക്കാൻ ആവില്ല” രോഗനിർണയവും ചികിത്സയും വൈകിക്കരുത് എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.
ഗർഭകാലത്ത് ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്തുക, നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകുക, പരിശോധനയിലൂടെ നേരത്തെ തന്നെ ഹെപ്പറ്റൈറ്റിസ് സിൻഡ്രം കണ്ടെത്തുക, പ്രതിരോധത്തിനും ചികിത്സാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുക എന്നീ കാര്യങ്ങൾക്കാണ് ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിൽ പ്രാധാന്യം നൽകുന്നത്.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തം, മറ്റു ശരീര സ്രവങ്ങൾ വഴിയും
എ ,ഇ വിഭാഗങ്ങൾ മലിനമായ കുടിവെള്ളം,ആഹാരം എന്നിവ വഴിയുമാണ് പകരുന്നത് . നമ്മുടെ നാട്ടിൽ പകർച്ചവ്യാധി രീതിയിൽ കൂടുതലായി കണ്ടുവരുന്നത് എ ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസ് ആണ് . ശരീര വേദനയോടു കൂടിയ പനി ,തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് ഹെപറ്റൈറ്റിസിന്റെ പ്രാരംഭലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക , ഭക്ഷണ ശുചിത്വം ,പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുകയും ചെയ്താൽ ഹെപ്പറ്റെറ്റിസ് എ .ഇ വിഭാഗത്തിൽ പെടുന്ന അസുഖത്തെ പ്രതിരോധിക്കാം. പച്ചകുത്തൽ ,കാത് മൂക്കുകുത്തൽ എന്നിവയ്ക്ക് സുരക്ഷിതമായ ഉപകരണങ്ങൾ ഉപയോഗിക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക, സുരക്ഷിതമായ രക്തം സ്വീകരിക്കുക ,100% ആൾക്കാരും വാക്സിൻ സ്വീകരിക്കുക ,ആരോഗ്യപ്രവർത്തകർ രോഗികളെ പരിശോധിക്കുമ്പോഴും ചികിൽസിക്കുമ്പോഴും വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയവയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി ,ഡി എന്നീ രോഗങ്ങളെ പ്രതിരോധിക്കാവുന്നതാണ്.
ഹെപ്പറ്റൈറ്റിസ് ബി ,ഡി രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് കേരളത്തിനകത്തും പുറത്തും ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഇവ സൗജന്യമാണ്.
കാസറഗോഡ്
29.07.2021
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്