ഓ ആർ എസ് ദിനാചരണം അങ്കണവാടി പ്രവർത്തകർക്ക് വെബിന്നാർ നടത്തി
ഓ ആർ എസ് ദിനാചരണം അങ്കണവാടി പ്രവർത്തകർക്ക് വെബിന്നാർ നടത്തി
കാസറഗോഡ് : ഓ. ആർ. എസ് ദിനാചരണത്തിൻറെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം ,വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അങ്കണവാടി പ്രവർത്തകർക്ക് ഓൺലൈൻ വെബിന്നാർ സംഘടിപ്പിച്ചു . ജില്ലാ .ആർ .സി .എച്. ഓഫീസർ ഡോ മുരളീധര നലൂരായ വെബ്ബിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ്സ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡിസ്ട്രിക്ട് പബ്ലിക്ക് ഹെൽത്ത് നഴ്സ് ഇൻ ചാർജ് ജൈനമ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ ദൗത്യം ജൂനിയർ കൺസൽട്ടൻറ് കമൽ കെ ജോസ് നന്ദി അറിയിച്ചു.
തുരുത്തി കുടുംബാരോഗ്യകേന്ദ്രം അസി . സർജൻ (ശിശു രോഗവിദഗ്ധ) ഡോ ലിൻഡ എച്. റിജിത് കുട്ടികളിലെ വയറിളക്ക രോഗങ്ങൾ ലക്ഷണങ്ങൾ എന്നിവയെ കുറിച്ചും ഓ ആർ എസ് പാനീയ ചികിത്സയുടെ പ്രാധാന്യത്തെ സംബന്ധിച്ചുo ക്ലാസ് എടുത്തു .
29.07.2021 ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസർഗോഡ്