തൊഴിലാളി-കർഷക ഐക്യം -സേവ് ഇന്ത്യ ദിനത്തിന്റെ ഭാഗമായി ധർണ്ണ സമരം സംഘടിപ്പിച്ചു.

തൊഴിലാളി-കർഷക ഐക്യം -സേവ് ഇന്ത്യ ദിനത്തിന്റെ ഭാഗമായി ധർണ്ണ സമരം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: കർഷകസംഘം,
കെ. എസ്.കെ. ടി. യു സി.ഐ.ടി.യു, എ. ഐ. കെ എസ്. എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളി-കർഷക ഐക്യം ശക്തിപ്പെടുത്തുന്നതിന് ആഗസ്റ്റ് 9 സേവ് ഇന്ത്യ ദിനത്തിന്റെ ഭാഗമായി ആയിരം കേന്ദ്രങ്ങളിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
മോഡി സർക്കാറിന്റെ തൊഴിലാളി കർഷക വിരുദ്ധ നിയമ ഭേദഗതികൾ പിൻവലിക്കുക, പെട്രോൾ -ഡീസൽ- പാചകവാതകം -അക്രമ വില കുറക്കുക, പണിമുടക്ക് നിരോധിച്ച അവശ്യ സർവീസ് ഓർഡിനൻസ് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടന്നത്. അജാനൂർ വില്ലേജ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സമരം കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂല ക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പർ കെ. രാമചന്ദ്രൻ അധ്യക്ഷനായി. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എ. കെ. ലക്ഷ്മണൻ, കർഷക സംഘം ഏരിയ ട്രഷറർ കെ.വിശ്വനാഥൻ, കർഷകസംഘം അജാനൂർ വില്ലേജ് ജോയിന്റ് സെക്രട്ടറി കെ. കൃഷ്ണൻ മാസ്റ്റർ, കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റി മെമ്പർ സീന ലക്ഷ്മണൻ എന്നിവർ സംസാരിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close