
കാസറഗോഡ് നഗര കുടുബാരോഗ്യ കേന്ദ്രo ജീവനക്കാരെ അനുമോദിച്ചു. കാസറഗോഡ്: നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡാർഡ് (NQAS), കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (KASH), കായകൽപ്പ എന്നീ അംഗീകാരങ്ങൾ ലഭിച്ച കാസറഗോഡ് നഗര കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.
കാസറഗോഡ് നഗര കുടുബാരോഗ്യ കേന്ദ്രo ജീവനക്കാരെ അനുമോദിച്ചു.
കാസറഗോഡ്: നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡാർഡ് (NQAS), കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (KASH), കായകൽപ്പ എന്നീ അംഗീകാരങ്ങൾ ലഭിച്ച കാസറഗോഡ് നഗര കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ നടന്ന
ചടങ്ങ് കാസറഗോഡ് നഗര സഭാ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട് ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഇൻ ചാർജ്ജ് ഡോ. രാംദാസ് എ.വി അധ്യക്ഷത വഹിച്ചു.
ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ , നഗര കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് ഡെന്റൽ സർജൻ ഡോ. രചന, കാസറഗോഡ് ജനറൽ ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് , കൺട്രോൾ സെൽ ജൂനിയർ ഹെൽത്ത് ഇ സ്പെക്ടർ മഹേഷ് കുമാർ പി.വി, നഗര കുടുബാ രോഗ്യ കേന്ദ്രം പി എച്ച് എൻ അസ്മ , ജൂനിയർ കൺസൾട്ടന്റ് ക്വാളിറ്റി അഷ്വറൻസ് നവ്യ നിക്ലോവാസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
നഗര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ മേഘ ടി. വി സ്വാഗതവും നാഷണൽ അർബൻ ഹെൽത്ത് മിഷൻ കോർഡിനേറ്റർ സൂരജ് നന്ദിയും പറഞ്ഞു
2015 ൽ ആരംഭിച്ച നഗര കുടുംബരോഗ്യ കേന്ദ്രം
കാസറഗോഡ് നഗരസഭയിലെ 19 ആം വാർഡിലാണ് പ്രവർത്തിച്ചു വരുന്നത്. കാസറഗോഡ് നഗരസഭയും ദേശീയ ആരോഗ്യ ദൗത്യവും ചേർന്നാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.കാസറഗോഡ് നഗരസഭാ പരിധിയിൽ ആരോഗ്യ മേഖലയിൽ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന നഗര കുടുംബരോഗ്യ കേന്ദ്രത്തിനു 2020 ഫെബ്രുവരി മാസത്തിൽ 95 പോയിന്റോടെ നാഷണൽ ആക്രെഡിറ്റ് സ്റ്റാൻഡേർഡും 2020 ഡിസംബറിൽ (NQAS)കേരള സർക്കാരിന്റെ കായകല്പ അവാർഡും കേരള അക്രഡിറ്റ് സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (KASH) അവാർഡും ലഭിച്ചിരുന്നു.കാസറഗോഡ് നഗരസഭയുടെ സഹകരണത്തോടെ ദേശീയ ആരോഗ്യം ദൗത്യം മുൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതി വാമന്റെ നേതൃത്വത്തിൽ നഗര കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് കേന്ദ്രത്തിനു മൂന്നു അവാർഡുകൾ കരസ്ഥമാക്കാൻ സാധിച്ചത് .
നിലവിൽ നഗര കുടുംബരോഗ്യ കേന്ദ്രത്തിൽ ജനറൽ ഓ പി, ഡെൻറൽ ഓ പി, നേത്രരോഗ വിഭാഗം, ലബോറട്ടറി സൗകര്യം, ഫാർമസി, കുത്തിവെപ്പ് കേന്ദ്രം, ഫാമിലി പ്ലാനിങ് എന്നീ സേവനങ്ങൾ ലഭ്യമാണ്.നഗര കുടുംബരോഗ്യ കേന്ദ്രത്തിൽ ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനയുള്ള ഇടപെടലുകൾ നടത്തുമെന്നു ദേശീയ ആരോഗ്യ കേന്ദ്രം ജില്ലാ പ്രോഗ്രാം മാനേജർ ഇൻചാർജ് ഡോ രാംദാസ് എ വി അറിയിച്ചു.
9-9-2021
കാഞ്ഞങ്ങാട്
ജില്ലാ പ്രോഗ്രാം മാനേജർ
ദേശീയ ആരോഗ്യ ദൗത്യം
കാസറഗോഡ്