മഡിയൻ ജി എൽ പി സ്കൂൾ ടോയ്‌ലെറ്റ് കെട്ടിടോദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടന്നു

മഡിയൻ ജി എൽ പി സ്കൂൾ ടോയ്‌ലെറ്റ് കെട്ടിടോദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടന്നു

മഡിയൻ ജി എൽ പി സ്കൂൾ ടോയ്‌ലെറ്റ് കെട്ടിടോദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടന്നു
മഡിയൻ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2020 – 21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി മഡിയൻ ഗവ: എൽ പി സ്കൂളിന് അനുവദിച്ച ടോയ്‌ലെറ്റ് കെട്ടിടത്തിന്റെയും , 38 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച പ്രധാനധ്യാപിക കെ .പി. സുജാത ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികൾക്കായുളള മാസ്കും , സാനിറ്റേസറും അടങ്ങിയ കോവിഡ് സുരക്ഷാ ഉപകരണങ്ങൾ മഡിയൻ ജവാൻ ക്ലബ്ബ് ചടങ്ങിൽ വെച്ച് സ്കൂളിന് കൈമാറി. കുട്ടികൾക്കുള്ള ഇംഗ്ലീഷ് പഠന സഹായി ബ്ലോക്ക് മെമ്പർ ലക്ഷ്മി തമ്പാൻ സ്കൂളിന് നൽകി. പ്രധാനധ്യാപിക പി.സുചേത ടീച്ചർ ,ബ്ലോക്ക് മെമ്പർമാരായ എ. ദാമോധരൻ, സീത,ലക്ഷമി തമ്പാൻ, പുഷ്പ, വാർഡ് മെമ്പർ കുഞ്ഞാമിന, സ്കൂൾ വികസന സമിതി ചെയർമാൻ ജ്യോതിബാസു, പി ടി എ വൈസ് പ്രസിഡണ്ട് എം.മോഹനൻ , മദർ പി ടി എ പ്രസിഡണ്ട് സീമ മോഹനൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിൽ നിന്നും വിരമിച്ച പ്രധാനധ്യാപിക കെ.പി.സുജാത ടീച്ചർ മറുപടി പ്രസംഗം നടത്തി. സരിത ടീച്ചർ സ്വാഗതവും, പി ടി എ പ്രസിഡണ്ട് ഉണ്ണി പാലത്തിങ്കാൽ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close