DDU GKY ജോബ് ഫയറും തൊഴിൽ നല്കിയ സ്ഥാപനങ്ങൾക്കുള്ള ആദരവും നൽകി

DDU GKY ജോബ് ഫയറും തൊഴിൽ നല്കിയ സ്ഥാപനങ്ങൾക്കുള്ള ആദരവും നൽകി


പെരിയ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടിയാണ് ദീൻ ദയാൽ ഉപാധ്യയ ഗ്രാമീൺ കൗശല്യ യോജന (DDU GKY). കാസർഗോഡ് ജില്ലയിൽ ഈ പദ്ധതി പെരിയ എസ് എൻ ട്രസ്റ്റിന് കീഴിലുള്ള എസ്.എൻ കോളേജിൽ നടപ്പിലാക്കി വരികയാണ്. സർക്കാർ നിർദ്ദേശാനുസരണം
ആസാദ്ക്ക അമൃത് മഹോത്സവ് ന്റെ ഭാഗമായി വ്യാഴാഴ്ച മെഗാ ജോബ് ഫെയറും മുൻ വർഷങ്ങളിൽ പദ്ധതിയിലെ വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ നൽകിയ സ്ഥാപനങ്ങൾക്കുള്ള ആദരവും നൽകി .

.കാഞ്ഞങ്ങാട് DYSP ഡോ .വി ബാലകൃഷ്ണൻ
ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുടുബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു .എസ്.എൻ ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ, ADMC പ്രകാശൻ പാലാഴി ,പ്രൊജക്ട് ഹെഡ് ബൈജു ആയടത്തിൽ ,DPM എം രേഷ്മ ,എസ്.എൻ ട്രസ്റ്റ് ട്രഷറർ ഐശ്വര്യ കുമാരൻ ,ശ്രീരാജ് സി.കെ, സോണി ജോസഫ്, ഖാലിദ് മൻസൂർ തുടങ്ങിയവർ സംസാരിച്ചു.

ബാങ്കിംങ്ങ് & അക്കൗണ്ടിംങ്ങ്, ഫാഷൻ ഡിസൈനിംങ്ങ്, ഹോസ്പിറ്റാലിറ്റി ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ പഠിച്ചിറങ്ങിയ, പഠിച്ചു കൊണ്ടിരിക്കുന്ന 300 ഓളം വിദ്യാർത്ഥികൾ ജോബ് ഫെയറിൽ പങ്കു ചേർന്നത് .

ജോബ് ഫെയറിൽ സംസ്ഥാനത്തിനകത്തുനിന്നു 18 കമ്പനികൾ പങ്കടുത്തു .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close