ഹാൻഡ് വാഷ് നിർമ്മിച്ചു നൽകി. ചെറുവത്തൂർ: ചുമട്ട് തൊഴിലാളികൾക്ക് ഹാൻഡ് വാഷ് നിർമ്മിച്ചു നൽകി മാതൃകയായി അനന്യ സുരേഷ്

ഹാൻഡ് വാഷ് നിർമ്മിച്ചു നൽകി.

ചെറുവത്തൂർ:
ചുമട്ട് തൊഴിലാളികൾക്ക് ഹാൻഡ് വാഷ് നിർമ്മിച്ചു നൽകി മാതൃകയായി അനന്യ സുരേഷ്

ലോകത്തെ ഒന്നടങ്കം വിറപ്പിച്ച കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയം വീണ്ടും നിശബ്ദമായപ്പോൾ ഹാൻഡ് വാഷ് നിർമ്മിച്ച് പകലന്തിയോളം പണി എടുക്കുന്ന ചെറുവത്തൂരിലെ ചുമട്ട് തൊഴിലാളികൾക്ക് സൗജന്യമായി ഹാൻഡ് വാഷ് നൽകി മാതൃക ആയിരിക്കുകയാണ് GHSS കുട്ടമത്തിലെ 5 ആം ക്ലാസ്സുകാരി അനന്യ സുരേഷ് .

ഒരുപാട് ദിവസങ്ങൾക്ക് ശേഷം സ്ക്കൂൾ തുറന്ന് കൂട്ടുകാരുമായി കളിച്ച്, രസിച്ച്, പഠിച്ച് തുടങ്ങുമ്പോൾ വീണ്ടും മഹാമാരി ആ വാതിൽ അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞാൽ ബാക്കി വരുന്ന സമയങ്ങളിൽ ഹാൻഡ് വാഷ് നിർമ്മിച്ചും , വർണ്ണക്കടലാസുകൾ, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവ കൊണ്ട് വർണ്ണ പൂക്കളുടെ വിസ്മയം തീർക്കുകയാണ് ഈ കൊച്ചുമിടുക്കി.

എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് കാസർഗോഡ് ജില്ല , ” ചിരസ്മരണ” ജീവചരിത്ര നിഘണ്ടു തയ്യാറാക്കിയതിൽ ജില്ലയിൽ മൂന്നാം സ്ഥാനക്കാരിയാണ് അനന്യ സുരേഷ്.

ചെറുവത്തൂർ പഞ്ചായത്തിലെ അമ്മിഞ്ഞിക്കോട് എന്ന പ്രദേശത്തെ സുരേഷ് . യു വിന്റെയും , എ. സുനിതയുടെയും മകളാണ് അനന്യ സുരേഷ് .

767″ class=”alignright size-large wp-image-6143″ />

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close