ലോക തണ്ണീർതട ദിനം ആചരിച് കുട്ടമത്ത കുട്ടികൾ
ലോക തണ്ണീർതട ദിനം ആചരിച് കുട്ടമത്ത കുട്ടികൾ
ചെറുവത്തൂർ : ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനത്തിൽ തണ്ണീർത്തടങ്ങൾ ശുചികരിച്ച് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്തിലെ കുട്ടികൾ മാതൃകയായി. വിദ്യാർത്ഥിനി കളായ ചന്ദന. കെ , നിവേദിത.കെ എന്നിവർ കണ്ണംകുളത്തെ ‘മാടി’ എന്നു വിളിപ്പേരുള്ള തണ്ണീർ തടം വൃത്തിയാക്കിയാണ് വ്യത്യസ്ത നിറഞ്ഞ പ്രവർത്തനത്തിലൂടെ തണ്ണീർതട ദിനം ആചരിച്ചത്. ഒരുകാലത്ത് ഇവിടത്തെ ഇടയടുക്കം വയലിലെ കൃഷിക്കുള്ള ജലസേചനം ഈ തണ്ണീർ തടത്തിൽ നിന്നായിരുന്നു. എ ന്നാൽ ഇപ്പോൾ മാർച്ച് ഏപ്രിൽ മാസം ആകുമ്പോഴേക്കും വെള്ളം വറ്റി പോകുന്നുണ്ട്. ഇതിന് പ്രധാന കാരണം സമീപത്തുള്ള കുടിവെള്ള പദ്ധതി യിൽ 80 ൽ പരം കുടുംബങ്ങൾക്കു ജലം എത്തിക്കുന്നതും, കൂടാതെ സമീപത്തുള്ള കുന്ന് ഇടിക്കുന്നതുമൂലംഇവിടത്തെ തണ്ണീർ തടങ്ങൾ വറ്റുകയും കൃഷിയെ ബാധി ക്കുകയും ചെയ്യുന്നു. പറവകൾക്ക് പാനപാത്രം ഒരുക്കിയും കുട്ടമ ത്തെ കുട്ടികൾ തണ്ണീർത്തട ദിനം ആഘോഷമാക്കി. പ്ര ഥമാധ്യാപകൻ കെ ജയചന്ദ്രൻ, കെ.കൃഷ്ണൻ, എം. മോഹനൻ എന്നിവർ കുട്ടികൾക്ക് നിർദേശം നൽകി.