സമഗ്ര ശിക്ഷ കേരളയുടെ സർഗ്ഗ കൈരളി നാടിൻ്റെ ഉത്സവമായി*
*സമഗ്ര ശിക്ഷ കേരളയുടെ സർഗ്ഗ കൈരളി നാടിൻ്റെ ഉത്സവമായി*
മടിക്കൈ: വിദ്യാർത്ഥികൾക്ക് വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നതിന് സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ സർഗ കൈരളി ഹോസ്ദുർഗ്ഗ് ബി.ആർ.സി തല പരിപാടി GVHSS മടിക്കൈ II സ്കൂളിൽ അരങ്ങേറി. യക്ഷഗാനം പൂരക്കളി തബല, നാടൻ പാട്ട് തുടങ്ങിയ വിവിധ കലാരൂപങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
കോ വിഡ് കാലത്തിനുശേഷം കലാപരിപാടികൾ അരങ്ങിലെത്തിയപ്പോൾ കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സർഗ കൈരളി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ ബി ബാലൻ മുഖ്യാതിഥി ആയി.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമപത്മനാഭൻ, എസ് കെ കാസർഗോഡ്
ഡി പി ഒ മാരായ നാരായണ ഡി, മധുസൂദനൻ എം എം, ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.CRC കോർഡിനേറ്റർ സജീഷ് യൂ വി
നന്ദി പറഞ്ഞു.