വൈറലായി കുഞ്ഞു ഗായികയുടെ ഗുരു ദക്ഷിണ സംഗീത ആൽബം
വൈറലായി കുഞ്ഞു ഗായികയുടെ ഗുരു ദക്ഷിണ സംഗീത ആൽബം
കാഞ്ഞങ്ങാട് : ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണന് ഗുരുദക്ഷിണയായി കുഞ്ഞു ഗായിക ആലപിച്ച സംഗീത ആൽബം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകന് ആദരമർപ്പിച്ച് അഞ്ചാം തരം വിദ്യാർഥി മീനാക്ഷി രാജേഷാണ് ഗാനമാണ് നാടാകെ ചർച്ചയാകുന്നത്. കെ.പി.നാരായണൻ ബെഡൂരിന്റെ വരികൾക്ക് ജോയ് മാസ്റ്റർ കുന്നുംകൈ സംഗീതം നൽകി. മീനാക്ഷിയുടെ പിതാവ് രാജേഷ് മധുരക്കാടാണ് എഡിറ്റിംഗ്. അക്ഷരക്കൂട്ടിൻ സുഗന്ധം പരത്തും
ഗുരുവരനാദര ഹാരമൊരുക്കുവാൻ …. എന്ന് തുടങ്ങുന്ന വീഡിയോ കണ്ടവരുടെ എണ്ണം മൂവായിരത്തോടടുത്തു. യുട്യൂബ് ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗുരുദക്ഷിണ എന്ന് പേരിട്ട ആൽബം വേറിട്ട ആസ്വാദനമാണ് പ്രേക്ഷകർക്ക് നൽകുന്നത്.
1.സംഗീത ആൽബത്തിന്റെ കവർ .
2. മീനാക്ഷി രാജേഷ്