മികച്ച സാമൂഹിക പ്രവർത്തകനുള്ള ഈ വർഷത്തെ സ്വരാജ് പുരസ്‌കാരത്തിനു സാമൂഹ്യ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഷാഫി ചൂരിപ്പള്ളം അർഹനായി.

സ്വരാജ് പുരസ്‌കാരം ഷാഫി ചൂരിപ്പള്ളത്തിനു.

കാസർകോട് : മികച്ച സാമൂഹിക പ്രവർത്തകനുള്ള ഈ വർഷത്തെ സ്വരാജ് പുരസ്‌കാരത്തിനു സാമൂഹ്യ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഷാഫി ചൂരിപ്പള്ളം അർഹനായി.


കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമ സ്വരാജ് ഫൌണ്ടേഷൻ ആണ് അവാർഡിന് തിരഞ്ഞെടുത്തത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെറേയായി സാമൂഹിക സേവന രംഗത്തു അദ്ദേഹം നടത്തിവരുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്നു ഫൌണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു.
അംബേദ്കർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 13 നു കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം നടക്കും.
ഏറെക്കാലമായി ജില്ലയിൽ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ഇദ്ദേഹം കാൻഫെഡ് സോഷ്യൽ ഫോറം ജന. സെക്രട്ടറി, ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി, ലയൺസ് ക്ലബ്ബ്‌ ഡിസ്ട്രിക്ട് ചെയർപേഴ്സൺ,
ജനശ്രീ മിഷൻ മണ്ഡലം സെക്രട്ടറി, തുടങ്ങീ സ്ഥാനങ്ങൾ വഹിക്കുന്നു.
ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ സെക്രട്ടറി, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന. സെക്രട്ടറി, മുള്ളേരിയ ലയൺസ് ക്ലബ്ബ്‌ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close