സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയുടെ തുടർപ്രവർത്തിയായി സർക്കാർ വിഭാവനം ചെയ്യുന്ന ‘ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം മടിക്കൈ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീത എസ് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സത്യ. പി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഇൻ ചാർജ് ശ്രീ.കെ നാണുക്കുട്ടൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. വി പ്രകാശൻ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൾ റഹിമാൻ എം , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടി.രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓരോ കേരളീയനിലും കൃഷി സംസ്കാരം ഉണർത്തുക, എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു സെന്റ് സ്ഥലത്തെങ്കിലും പച്ചക്കറി കൃഷി, മട്ടുപ്പാവ് കൃഷി, ഹൈടെക്ക് കൃഷി, ആഢംബര ചെടികളോടൊപ്പം പച്ചക്കറി കൃഷി തുടങ്ങിയവ കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതിന് കൃഷി വകുപ്പ് വഴി സഹായങ്ങൾ ലഭ്യമാക്കും.