കെ എം കെ അനുസ്മരണവും ചെറുകഥാ അവാർഡ് ദാനവും നടന്നു
കെ എം കെ അനുസ്മരണവും ചെറുകഥാ അവാർഡ് ദാനവും നടന്നു
അനീഷ് വെങ്ങാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയറാം പ്രകാശ് അധ്യക്ഷത വഹിച്ചു.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എ കെ മനോഹരൻ ഉദ്ഘാടനം ചെയ്തു.കബനി കെ ദേവൻ അവാർഡ് എറ്റു വാങ്ങി, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.കെ നായർ ,ഉണ്ണിക്കൃഷ്ണൻ കണ്ണം കുളം ,രഞ്ജിത്ത് ഓരി, ശോഭന കണ്ണംകുളം രഞ്ചു ചള്ളുവക്കോട് ,വിജയൻ പള്ളിപ്പാറ അനീഷ് വെങ്ങാട്ട് എന്നിവരെ അനുമോദിച്ചു.ഇ പി രാജഗോപാലൻ കെ എം കെ അനുസ്മരണ പ്രഭാഷണം നടത്തി.ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള അവാർഡ് ദാനം നടത്തി. ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത്, വാസു ചോറോട് ,കെ കെ നായർ ,ശോഭന കണ്ണംകുളം, കബനി കെ ദേവൻഎന്നിവർ സംസാരിച്ചു.വിജയൻ പള്ളിപ്പാറ നന്ദി പറഞ്ഞു.
Live Cricket
Live Share Market