
മടിക്കൈ മുണ്ടോട്ട് കാഞ്ഞിരപ്പൊയിൽ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
ചെറുവത്തൂരിൽ ഷവർമ കഴിച്ച് കുട്ടി മരണപ്പെട്ടതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ നിർദ്ദേശത്തെത്തുടർന്ന് മടിക്കൈ മുണ്ടോട്ട് കാഞ്ഞിരപ്പൊയിൽ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
കണ്ടെത്തിയ ന്യൂനതകളുടെ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ഗ്രാമ പഞ്ചായത്തു സെക്രട്ടറിയ്ക്കും നൽകിയിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ അറിയിച്ചു. പായ്ക്കു ചെയ്ത ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവ കാലാവധി കഴിയാത്തതാണെന്ന് ഉപഭോക്താക്കളും വിൽപനയ്ക്ക് മുമ്പ് വ്യാപാരികളും ഉറപ്പുവരുത്തണമെന്ന് അറിയിച്ചു.
Live Cricket
Live Share Market