മുക്കൂട് ഗവ : എൽ പി സ്‌കൂൾ വാർഷികം ഞായറാഴ്ച്ച , നാരായണൻ മാഷിനെ യാത്രയയക്കാൻ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ എത്തും*

*മുക്കൂട് ഗവ : എൽ പി സ്‌കൂൾ വാർഷികം ഞായറാഴ്ച്ച , നാരായണൻ മാഷിനെ യാത്രയയക്കാൻ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ എത്തും*

കാഞ്ഞങ്ങാട് : വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ച കർണ്ണാടകയിലെ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ നാളെ വൈകുന്നേരം മുക്കൂട് ഗവ: എൽ.പി സ്‌കൂളിലെത്തുന്നു . സ്ക്കൂളിന്റെ അറുപത്തി ആറാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിട്ടാണ് ഹജ്ജബ്ബ എത്തുന്നത് .

ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു വന്ന് , ചരിത്രത്തിൽ വെറും ഓർമ്മയായി അവശേഷിച്ചു പോകുമായിരുന്ന മുക്കൂട് ഗവ.എൽ.പി സ്‌കൂളിനെ മൂന്നു വർഷംകൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച പൊതു വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റാൻ നേതൃത്വം നൽകി മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ ഒ യോളം നാരായണൻ മാഷിന് വാർഷികാഘോഷത്തോടനുബന്ധിച്ച് നൽകുന്ന യാത്രയയപ്പ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുക്കൂട് ഗ്രാമം ഒന്നാകെ.

മനുഷ്യ കുലം സ്വാർത്ഥതയുടെ പര്യായമായി മാറുന്ന വർത്തമാന കാലഘട്ടത്തിൽ, കർണ്ണാടകയിലെ തെരുവുകളിൽ തുച്ഛമായ വിലയ്ക്ക് നാരങ്ങാ കച്ചവടം നടത്തി അതിൽ നിന്നും മിച്ചം വരുന്ന പണം കൊണ്ട് ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികളെ അറിവിന്റെ മായാ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സ്വന്തമായി വിദ്യാലയം നിർമ്മിച്ച് രാജ്യത്തിൻറെ നെറുകയിലേക്ക് നടന്നു കയറി പത്മശ്രീ പുരസ്‌കാരം കരസ്ഥമാക്കിയ *പത്മശ്രീ ഹരേക്കള ഹജ്ജബ്ബ .* വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് നാരായൺമാഷെ ആദരിക്കും.

പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികളോടുകൂടി വെകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന വാർഷികാഘോഷ
പരിപാടിയിൽ കുട്ടമത്ത് ശ്രീഹരി മാരാരും സംഘവും *തായമ്പക* അവതരിപ്പിക്കും . തുടർന്ന് പൂർവ വിദ്യാർഥികളും രക്ഷിതാക്കളും അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. 6 മണിക്ക് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും . സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ അധ്യക്ഷം വഹിക്കുന്ന ചടങ്ങിന് പി ടി എ പ്രസിഡന്റ് റിയാസ് അമലടുക്കം സ്വാഗതവും , ജനറൽ കൺവീനർ സുജിത ടീച്ചർ നന്ദിയും പറയും . ജില്ലവിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി പുഷ്പ ഒന്നാം ക്ലാസ്സിലേക്കുളള കുട്ടികളുടെ പ്രവേശന പ്രഖ്യാപനം നടത്തും.സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രാജക്ട് കോർഡിനേറ്റർ പി.രവീന്ദ്രൻ പാഠപുസ്തക വിതരണോദ്ഘാടനം നിർവഹിക്കും. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് LSS വിജയികളെ അനുമോദിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ 2021-22 വർഷത്തെ മികച്ച കുട്ടികൾക്കും എം ജി പുഷ്പ ഗ്രാമ പഞ്ചായത്ത് മെമ്പർ ഹാജിറ സലാം ക്വിസ് മത്സര വിജയി കൾക്കുമുള്ള ഉപഹാര വിതരണം നടത്തും. ബേക്കൽ ബി.ആർ.സിയിലെ ബി.പി.സി ദിലീപ് കുമാർ .കെ.എം ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം നിർവഹിക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാപ്രസിഡന്റ് ഡോ: എം.വി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തും . എ. കൃഷ്ണൻ , ശകുന്തള പി.എ , രാജേന്ദ്രൻ കോളിക്കര , ബഷീർ കല്ലിങ്കാൽ , എ.തമ്പാൻ , ഹമീദ് മുക്കൂട് , എം.മൂസാൻ , സൗമ്യ ശശി , ഓ മോഹനൻ , വി നാരായണൻ , പ്രീത സുരേഷ് , എം കൃഷ്ണൻ , എ ഗംഗാധരൻ, ധനുഷ് എം.എസ് , ആദിഷ് എം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തും . തുടർന്ന് പ്രഥമാധ്യാപകൻ നാരായണൻ ഒയോളം മാഷ് മറുപടി പ്രസംഗം നടത്തും . 8 മണിക്ക് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും അണിനിരത്തി പൂർവ വിദ്യാർഥിയും നൃത്തപരിശീലകനുമായ അജേഷ് ബാലകൃഷ്ണൻ അണിയിച്ചൊരുക്കിയ നൃത്ത- സംഗീത -നാടക-ലൈറ്റ് ആൻഡ് സൗണ്ട് ഷോയോടു കൂടി വാർഷികാഘോഷ പരിപാടികൾക്ക് സമാപനമാകും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close