മാങ്ങ വിത്ത് ശേഖരണത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടമത്തെ കുട്ടികൾ..

മാങ്ങ വിത്ത് ശേഖരണത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടമത്തെ കുട്ടികൾ..

ചെറുവത്തൂർ ..മാമ്പഴം തിന്നുന്നതിനെക്കാൾ ഹരമാണ് കുട്ടമത്തെ കുട്ടികൾക്ക് മാങ്ങ വിത്ത് ശേഖരണം. പിലിക്കോട്ടെ ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മാങ്ങ വിത്ത് ശേഖരണ പ്രവർത്തനത്തിൽ താല്പര്യത്തോടെ പ്രവർത്തിക്കുകയാണ് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ .ഇതിനോടകം തന്നെ 5000 ഓളം വിത്തുകൾ ശേഖരിക്കാൻ കുട്ടികൾക്ക് സാധിച്ചു.രണ്ട് ലക്ഷം മാമ്പഴവിത്ത് ശേഖരിക്കാനുള്ള ഗവേഷണ കേന്ദ്രത്തിൻ്റെ ലക്ഷ്യത്തിന് ചിറക് നൽകുകയാണ് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കുരുന്നുകൾ .. വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ കെ.ജയചന്ദൻ പരിസ്ഥിതി ക്ലബ്ബ് കോ ഓർഡിനേറ്റർ എം മോഹനൻ, കെ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്നു. സ്ക്കുളിൽ വെച്ച് നടന്ന ഏറ്റു വാങ്ങൽ ചടങ്ങിൽ കുട്ടികളായ റിജുൽ റിജോ ,റിജില റിജോ, കൃഷ്ണേന്ദു ടി, എന്നിവരിൽ നിന്നും ഉത്തരമേഖല കാർഷിക കേന്ദ്രം ഫാം സൂപ്രണ്ട് പി വി സുരേന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി പ്രമീള ,വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് ,പി ടി എ പ്രസിഡൻ്റ് എം രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close