കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശന പരിപാടി നടന്നു

കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശന പരിപാടി നടന്നു

കാഞ്ഞങ്ങാട്: ഡിസ്ട്രിക്ട്- 318 ഇ ഡിസ്ട്രിക്ട് ഗവർണറായ യോഹന്നാൻ മറ്റത്തിലിന്റെ ഔദ്യോഗിക സന്ദർശന പരിപാടി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിൽ നടന്നു.
രാജ് റസിഡൻസിയിൽ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ അംബിക ബാബുരാജ് പതാക വന്ദനം നടത്തി. ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രജീഷ് കൃഷ്ണൻ ക്ലബ്ബ് റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷ്ണമൂർത്തി മുഖ്യ അതിഥിയും ഡിസ്ട്രിക്ട് ഗവർണറുമായ യോഹന്നാൻ മറ്റത്തിലിനെ പരിചയപ്പെടുത്തി. തുടർന്ന് മുഖ്യാതിഥി സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ കെ. ഗോപി,
ജി.എൽ.ടി. കോഡിനേറ്റർ ടൈറ്റസ് തോമസ്,
റീജിയൺ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരി, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ.രവി,
ടൗൺ ലയൺസ് ക്ലബ് ട്രഷറർ ശശിധരൻ നായർ എന്നിവർ സംസാരിച്ചു.ജോയിൻ ക്യാബിനറ്റ് സെക്രട്ടറി എൻജിനീയർ എൻ. ആർ. പ്രശാന്ത് സ്വാഗതവും ഐ.പി. പി ആന്റോ പി.എൽ. നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close