എൽ എസ് എസ് ,യു എസ് എസ് മാതൃകാപരീക്ഷ നാളെ

എൽ എസ് എസ് ,യു എസ് എസ് മാതൃകാപരീക്ഷ നാളെ

കെ എസ് ടി എ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എൽ എസ് എസ് , യു എസ് എസ് മോഡൽ പരീക്ഷ ജില്ലയിൽ 17 കേന്ദ്രങ്ങളിൽ നടക്കും കെ എസ് ടി എ കാസർകോട് ജില്ലാ അക്കാദമിക് കൗൺസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന എൽ എസ് എസ്, യു എസ് എസ് മോഡൽ പരീക്ഷ ചെറുവത്തൂർ ഉപജില്ലയിലെ ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ, പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ചിറ്റാരിക്കാൽ ഉപജില്ലയിലെ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഹോസ്ദുർഗ് ഉപജില്ലയിലെ നീലേശ്വരം രാജാസ് ഹൈസ്കൂൾ, എ സി കെ എൻ എസ് മേലാംകോട്ട് , ജിവി എച്ച് എസ് എസ് അമ്പലത്തറ, ബേക്കൽ ഉപജില്ലയിലെ ജിഎച്ച്എസ്എസ് ഉദുമ, ജിഎച്ച്എസ്എസ് പാക്കം, ജി എൽപിഎസ് പെരിയ, എം പി എസ് ജി വി എച്ച് എസ് എസ് വെള്ളിക്കോത്ത്, കാസർഗോഡ് ഉപജില്ലയിലെ ജി.എച്ച് എസ് കാസറഗോഡ് , ജി.എച്ച് എസ് എസ് കുണ്ടംകുഴി , ജി എച്ച് എസ് ചെമ്മനാട് , ജി.എച്ച് എസ് എസ് ചെർക്കള സെൻട്രൽ .കുമ്പള ഉപജില്ലയിലെ ജി വി എച്ച് എസ് കാറഡുക്ക , ജി.എച്ച് എസ് പെര ഡാല . മഞ്ചേശ്വരം ഉപജില്ലയിലെ എ.ജെ ഐ എയു പി എസ് ഉപ്പള എന്നീ 17 കേന്ദ്രങ്ങളിൽ മോഡൽ പരീക്ഷ നടത്തും

കുട്ടികളിലെ അക്കാദമിക പ്രവർത്തനത്തിന് ഭാഗമായി വലിയ മുന്നൊരുക്ക ത്തോടെയാണ് കെ എസ് ടി എ അക്കാദമിക് കൗൺസിൽ ഈ പരീക്ഷ നടത്തുന്നത് സംസ്ഥാനത്തുടനീളം മാതൃകാപരമായ ഒരു പ്രവർത്തനമാണ് സംസ്ഥാന അക്കാദമിക് കൗൺസിൽ നേതൃത്വത്തിൽ നടക്കുന്നത് മോഡൽ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ജിവിഎച്ച്എസ്എസ് സംസ്ഥാന സെക്രട്ടറി കെ രാഘവൻ നിർവഹിക്കും വിവിധ ഉപജില്ലകളിൽ ഉപജില്ലാതല ഉദ്ഘാടനവും നടക്കും ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ, പ്രസിഡണ്ട് എ ആർ വിജയകുമാർ, അക്കാദമിക് കൗൺസിൽ കൺവീനർ കെ വി രാജേഷ് ,എന്നിവർ അറിയിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close