ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക. കെ.എസ്.ടി.എ. ജൂലൈ 23 ന് വിവിധ മുദ്രാവാക്യങ്ങളുയർത്തി കെ.എസ് ടി എ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന അധ്യാപക മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ കെ എസ് ടി എ ജില്ലാ പ്രവർത്തക കൺവെൻഷൻ അധ്യാപകരോടഭ്യർത്ഥിച്ചു

. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ വികസന ബദൽ നയങ്ങൾക്ക് ശക്തി പകരുക , ദേശീയ വിദ്യാഭ്യാസ നയം തള്ളുക, വിദ്യാകരണം പ്രവർത്തനം ശക്തമാക്കുക, മത നിരപേക്ഷത സംരക്ഷിക്കുക, പണിമുടക്കവകാശം തൊഴിലവകാശമാക്കാനുള്ള നിയമനിർമ്മാണം നടത്തുക, പി എഫ് ആർഡി എ നിയമം പിൻവലിക്കുക, സ്ത്രീ പക്ഷ കേരളത്തിനായി അണിനിരക്കുക തുടങ്ങി 36 ഓളം മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രക്ഷോഭം . പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി ഡണ്ട് എ ആർ വിജയകുമാർ അധ്യക്ഷനായി. സി എം മീനാകുമാരി, കെ.ഹരിദാസ്, എൻ കെ ലസിത, പി രവീന്ദ്രൻ , ബി വിഷണു പാല, വി.കെ ബാലാമണി, പി ശ്രീകല, എം. ഇ ചന്ദ്രാംഗദൻ ,കെ.വി രാജേഷ്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദിലീപ് കുമാർ സ്വാഗതവും പറഞ്ഞു. ജില്ലാ ട്രഷറർ ടി പ്രകാശൻ നന്ദിയും പറഞ്ഞു