
നക്ഷത്ര മരം നട്ട് പൊള്ളപ്പൊയിൽ സ്കൂളിൽ ഗുരു സ്മൃതി
നക്ഷത്ര മരം നട്ട് പൊള്ളപ്പൊയിൽ സ്കൂളിൽ ഗുരു സ്മൃതി
കൊടക്കാട് : ശ്രീ നാരായണ ഗുരു ജയന്തി ദിനത്തിൽ ഗുരുവിന്റെ നക്ഷത്ര മരമായ കടമ്പിന്റെ തൈ നട്ട് ഗുരു സ്മൃതി. പൊള്ളപ്പൊയിൽ എ.എൽ. പി.സ്കൂൾ അധ്യാപകരക്ഷാകർത്തൃ സമിതി പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരം നേതൃത്വം നൽകുന്ന ജീവനം നീലേശ്വരം പദ്ധതിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവും ജീവനം പദ്ധതിയുടെ ഡയരക്ടറുമായ ഡോ. കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി.വി.ബാബു അധ്യക്ഷത വഹിച്ചു. ദിവാകരൻ നീലേശ്വരം, പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്, മദർ പി.ടി.എ പ്രസിഡണ്ട് സി.ശശികല, പി. സീമ , എൻ. ഷിജു, എൻ. സുമയ്യ,മധുപ്രതിയത്ത് സംസാരിച്ചു
പടം: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കുളിൽ ഗുരു സ്മൃതി പരിപാടിയുടെ ഉദ്ഘാടനം കടമ്പ് വൃക്ഷത്തൈ നട്ട് കൊടക്കാട് നാരായണൻ നിർവഹിക്കുന്നു.
Live Cricket
Live Share Market