
കിനാനൂർ കരിന്തളം പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാൻ ജനകീയ മുന്നേറ്റം.
*കിനാനൂർ കരിന്തളം പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാൻ ജനകീയ മുന്നേറ്റം.*
കരിന്തളം :
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ഒറ്റ ത്തവണ ഉപയോഗിക്കുന്നപ്ലാസ്റ്റിക് പരിപൂർണമായും നിർമ്മാർജനം ചെയ്യാൻ ജനകീയമായ മുന്നേറ്റം നടത്താൻ
പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച നിയമാവലിയും പ്രവർത്തനമാഗ്ഗരേഖയും കോയിത്തട്ടയിൽ നടന്ന ശിൽപ്പശാലയും അംഗീകരിച്ചു.
ഇതിന്റെ ഭാഗമായി 50 മൈക്രാണിൽ കുറവുള്ള പ്ലാസ്റ്റിക് കവറുകളും ക്യാരി ബാഗുകളും കർശനമായും നിരോധിക്കും.
വ്യാപാര സ്ഥാപനങ്ങൾ, തെരുവ് കച്ചവടങ്ങൾ ഓഡിറ്റോറിയങ്ങൾ, ആരാധനാലയങ്ങൾ, വിവാഹ ചടങ്ങുകൾ, ഉത്സവാഘോഷങ്ങൾ, സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കവർ , പ്ലെയ്റ്റ് , ഗ്ലാസ്, പ്ലാസ്റ്റിക് ഡക്കറേഷൻ, പ്രചരണ ഫ്ലക്സ് തുടങ്ങിയ ഉപയോഗിക്കരുത്.
വീഡുകളിലും സ്ഥാപനങ്ങളിലും
ബ്രാന്റഡ് സാധനങ്ങൾ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവ മാലിന്യങ്ങളും മാസാമാസം ഹരിത സേനാംഗങ്ങൾക്ക് യൂസർ ഫീസ് നൽകി ഏൽപ്പിക്കണം.
പഞ്ചായത്ത് ഓഫീസിൽ നിന്നും പഞ്ചായത്തിലെ മറ്റ് ഘടക സ്ഥാപനങ്ങളിൽ നിന്നും സർട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും ലഭിക്കാനും തൊഴിലുറപ്പ് മസ്റ്റ് റോളിൽ പേര് നൽകാനും ഹരിത കർമ സേനക്ക് യൂസർ ഫീസ് നൽകിയ രശീതിന്റെ പകർപ്പ് കൂടി സമർപ്പിക്കാൻ ധാരണയായി.
പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കെൽട്രോണുമായി സഹകരിച്ചുള്ള ക്യൂബാർകോഡ് പതിക്കാനുള്ള പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കും.
നിയമം ലംഘിക്കുന്ന വർക്ക് 10000/- മുതൽ 50000/- രൂപ വരെ പിഴചുമത്താൻ ധാരണയായി.
നിലവില്ലള്ള 9 mc fനെ പുറമെ വാർഡുകളിൽ 43 mcf കൾ കൂടി സ്ഥാപിക്കാനും കരിന്തളത്തുള്ള R R F വിപുലീകരിക്കാനും തീരുമാനിച്ചു .
അടുക്കള മലിന്യങ്ങൾ നിർമാർജനം ചെയ്യാൻ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കമ്പോസ്റ്റ് പിറ്റും , സോക്പിറ്റും നിർമിക്കും.
മഴ മാറിയാൽ ഉടനെ നീർ ചാലുകളിലും, പുഴകളിലും ‘ഇനി ഞാനൊഴുകട്ടെ ‘
പരിപാടിയിലൂടെ പ്ലാസ്റ്റിക്ക് മുക്തമാക്കും.
വാർഡ് തലത്തിലും പഞ്ചാത്ത് തലത്തിലും സമഗ്രമായ മോണിറ്ററിങ് സംവിധാന മേർപ്പെടുത്തും.
പഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ, സ്ഥാപന മേധാവികൾ, വ്യാപാരി പ്രതിനിധികൾ, ആരാധനാലയ ഭാരവാഹികൾ, ക്ലബ്ബ് – വായനശാല ഭാരവാഹികൾ,
കുടുംബശ്രീ പ്രവർത്തകർ , ആശാവർക്കർ മാർ , അംഗനവാടി വർക്കർമാർ , ഹരിത സേനാംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്പശാല ശ്രദ്ധേയമായി.
കുടുംബശ്രീ ഹാളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷയായി.സ്റ്റാൻറിങ്ങ് ചെയർമാൻമാരായ അബ്ദുൾ നാസർ സി എച്ച്,ഷൈജമ്മ ബെന്നി , സെക്രട്ടറി എൻ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, സി ഡി എസ്സ് ചെയർപേഴ്സൺ ഉഷാ രാജു, ആസുത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ, ഷിഹാബ് ഉസ്മാൻ എന്നിവർ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ.വി സ്വാഗതവും വി ഇ ഒ പ്രവീണ നന്ദിയും പറഞ്ഞു.