ജെ. സി. ഐ കാഞ്ഞങ്ങാടിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു.
ജെ. സി. ഐ കാഞ്ഞങ്ങാടിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു.  ഡോക്ടർ യു.കൃഷ്ണകുമാരി, എം. മഹേഷ്, ചാന്ദേഷ് ചന്ദ്രൻ എന്നിവർ അവാർഡിന് അർഹരായി.
ഡോക്ടർ യു.കൃഷ്ണകുമാരി, എം. മഹേഷ്, ചാന്ദേഷ് ചന്ദ്രൻ എന്നിവർ അവാർഡിന് അർഹരായി.
 കാഞ്ഞങ്ങാട്: ജെ.സി.ഐ കാഞ്ഞങ്ങാട് ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത സ്ത്രീരോഗ, പ്രസവ വിദഗ്ധ ഡോക്ടർ യു. കൃഷ്ണകുമാരിയെ ലൈഫ്ടൈം
അച്ചീവ്മെന്റ് അവാർഡിനും, ഔട്ട്സ്റ്റാൻഡിംഗ് എൻട്രപ്രണർ അവാർഡിന് എം. മഹേഷും അർഹരായി. ജെ. സി. ഐ മെമ്പർ മാർക്ക് നൽകുന്ന കമൽപത്ര അവാർഡിന് ജെ.സി.ഐ കാഞ്ഞങ്ങാട് മെമ്പർ ചാന്ദേഷ്  ചന്ദ്രൻ അർഹനായി. ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ വച്ച് നടക്കുന്ന ജെ.സി.ഐ വാരാഘോഷ സമാപന ചടങ്ങിൽ വച്ച് കാഞ്ഞങ്ങാട് സബ് കലക്ടർ മേഘശ്രീ ഐ.എ.എസ് അവാർഡുകൾ വിതരണം ചെയ്യുമെന്ന് ജെ. സി..ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് ബി. സുനിൽകുമാറും സെക്രട്ടറി രതീഷ് അമ്പലത്തറയും അറിയിച്ചു.
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


