
ജി.എം.ആർ.എസ്. വെള്ളച്ചാൽ ……. എസ്.പി സി കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന് തുടക്ക മായി..
ജി.എം.ആർ.എസ്. വെള്ളച്ചാൽ ……. എസ്.പി സി കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന് തുടക്ക മായി..
രാവിലെ. 9.30 ക്ക് സ്കൂൾ അങ്കണത്തിൽ ചീമേനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീമതി. അജിത SPC പതാക ഉയർത്തി.. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി പി.പി. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെംബർ ശ്രീ. സിവി രാധാകൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി.. ഹെഡ് മാസ്റ്റർ ശ്രീ.മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. : PTA പ്രസിഡന്റ് അനിൽകുമാർ. P. സീനിയർ സൂപ്രണ്ട്. ബഷീർ പി.ബി,സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത് പി.വി ,രഞ്ജിത് കെ.പി. അധ്യാപകരായ കൃഷ്ണാനന്ദൻ മാഷ്, സരിത.പി, നികലേഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി…. CP 0 അനിൽകുമാർ ടി.എസ്. നന്ദി രേഖ പ്പെടുത്തി. : ക്യാമ്പിന്റെ ആദ്യദിവസം ” സാധു ജനങ്ങളോടുള്ള കർത്തവ്യം ” എന്ന വിഷയത്തിൽ ബാലചന്ദ്രൻ എരവിൽ ക്ലാസ് എടുത്തു. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകൾ, ഫിസിക്കൽ ട്രെയിനിംഗ്, പരേഡ് ട്രെയിനിംഗ് , ഫീൽഡ് വിസിറ്റ് എന്നിവ സംഘടിപ്പിക്കും…. ക്യാമ്പ് 18 ന് അവസാനിക്കും.