നീലേശ്വരം: അന്ധവിശ്വാസങ്ങൾ അനാചാരങ്ങളകറ്റാൻ ശാസ്ത്രവിചാരം പുലരാൻ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതന യാത്രയ്ക്ക് നീലേശ്വരത്ത് ആവേശോജ്വലമായ വരവേൽപ്പ്.
നീലേശ്വരം: അന്ധവിശ്വാസങ്ങൾ അനാചാരങ്ങളകറ്റാൻ ശാസ്ത്രവിചാരം പുലരാൻ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതന യാത്രയ്ക്ക് നീലേശ്വരത്ത് ആവേശോജ്വലമായ വരവേൽപ്പ്.
ഡോ.കെ വി കുഞ്ഞികൃഷ്ണൻ ലീഡറും പി വി കെ പനയാൽ മാനേജരുമായ ജാഥയെ സ്വീകരിക്കാൻ വൻ പുരുഷാരമാണ് പാലസ് ഗ്രൗണ്ടിൽ എത്തിച്ചേർന്നത്. ജാഥയെ നീലേശ്വരം ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നും നൂറുകണക്കിനാളുകൾ അണിചേർന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് എതിരേറ്റത്.
സ്വീകരണ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായിരുന്നു.മുൻ എംപി പി കരുണാകരൻ മുഖ്യാതിഥിയായിരുന്നു.നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ, സെക്രട്ടറി ഡോ.പി പ്രഭാകരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ചന്ദ്രൻ ,മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടൻ,കെ പി രവീന്ദ്രൻ, ടി വി ഷീബ, പി ഭാർഗവി, പി ബിന്ദു, യു വി ശശി, സി വി വിജയരാജ്, കെ വി ദാമോദരൻ,പി വി ദിനേശൻ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ പട്ടേന നന്ദിയും പറഞ്ഞു.