ഭാഷകളുടെ ഉത്സവക്കാഴ്ചയുമായി ജില്ലാ തല ഭാഷോത്സവം

ഭാഷകളുടെ ഉത്സവക്കാഴ്ചയുമായി ജില്ലാ തല ഭാഷോത്സവം

കാഞ്ഞങ്ങാട് : ഭാഷകളുടെ വൈവിധ്യം കൊണ്ട് ജില്ലയെ അടയാളപ്പെടുത്തി സമഗ്ര ശിക്ഷാ കാസർകോടിൻ്റെ ജില്ലാതല ഭാഷോത്സവം. കുട്ടികളുടെയും രക്ഷിതാക്കളുടെയും ജനകീയ രചനോത്സവമായി വായനാ പരിപോഷണ പരിപാടിയായ വായനാ ചങ്ങാത്തത്തിന്റെ ഭാഗമായാണ് ഭാഷോ ത്സവം സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡി നാരായണ അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ കെ രഘുരാം ഭട്ട് മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപഡയരക്ടർ സി കെ വാസു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എം എം മധുസൂദനൻ , കെ പി രഞ്ജിത്ത് ,കൈറ്റ് ജില്ലാ കോ-ഓഡിനേറ്റർ കെ ശങ്കരൻ,പി.സ്മാരകസമിതി പ്രസിഡണ്ട് പി.മുരളീധരൻ, ഹോസ്ദുർഗ് എഇഒ അഹമ്മദ്‌ഷരീഫ് കുരിക്കൾ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി വേണുഗോപാലൻ, ഹൊസ്ദുർഗ് ബിപിസി കെ വി രാജേഷ് എന്നിവർ സംസാരിച്ചു.
കുട്ടികളിലെയും രക്ഷിതാക്കളിലെയും ഭാഷാനൈപുണികളായ എഴുത്ത്, വായന സർഗാത്മകത , എന്നിവ പരിപോഷിപ്പിക്കുന്നതിനായി 2022 – 23 വർഷം ആരംഭിച്ച പദ്ധതിയാണ് വായനാ ചങ്ങാത്തം. ഇതിൻ്റെ ഭാഗമായി സ്കൂൾ ,പഞ്ചായത്ത് ,ബ്ലോക്ക് തല ഭാഷോത്സവങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇവരിൽ നിന്നും തെരഞ്ഞെടുത്ത 100 കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാതല ഭാഷോത്സവം നടത്തിയത്. വിവിധ സെഷനുകളിൽ സാഹിത്യ പ്രതിഭകളായ ബാബു മണ്ടൂർ ,രാധാകൃഷ്ണ ള്ളിത്തടുക്ക ,സി പി ശുഭ, അനീഷ് വെങ്ങാട്ട് എന്നിവർ ക്ലാസെടുത്തു. കാസർകോട് ജില്ലയിൽ പ്രചാരമുള്ള പത്ത് ഭാഷകളായ കന്നഡ, തുളു, ഉറുദു, ബ്യാരി, കൊങ്കിണി, കറാഡ, മറാത്തി, ശീവള്ളി തുളു, ഹവി കന്നഡ, മാപ്പിള മലയാളം എന്നിവയിൽ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ രേഖപ്പെടുത്തിയ ഭാഷാ പ്രദർശനം, കാഞ്ഞങ്ങാടും പരിസരപ്രദേശത്തുമുള്ള കവികളുടെ കവിയരങ്ങ്, കാസർകോട് ജില്ലക്കാരായ 125 ഓളം സാഹിത്യകാരന്മാരുടെ പുസ്തക പ്രദർശനവും വില്പനയും, കുട്ടികളുടെയും രക്ഷിതാക്കളുടെയും സാഹിത്യ രചന അവതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു. ഹൊസ്ദുർഗ് ബി ആർ സി യിലെ ഭിന്നശേഷി വിദ്യാർഥിനി ട്രീസ മരിയ ജോയിയുടെ കവിതാവതരണം ഭാഷോൽസവത്തെ മിഴിവുറ്റതാക്കി.കവി സമ്മേളനത്തിൽ ബാലഗോപാലൻ കാഞ്ഞങ്ങാട്, സുനിമോൾ ബളാൽ, ആനന്ദകൃഷ്ണൻ എടച്ചേരി, ഹരി ശിവരൂർ നീലേശ്വരം, ആലിസ് തോമസ്, ജയൻ മടിക്കൈ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കെ പി വിജയലക്ഷ്മി, വി വി സുബ്രഹ്മണ്യൻ, യു വി സജീഷ്, ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close