
ക്ളീൻ തൃക്കരിപൂരിനായി* *വിദ്യാർഥികളും
*ക്ളീൻ തൃക്കരിപൂരിനായി*
*വിദ്യാർഥികളും*
മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ക്ളീൻ തൃക്കരിപ്പൂർ ക്യാമ്പയിന്റെ ഭാഗമായി അവധിക്കാലത്തിനു അവധി നൽകി തൃക്കരിപ്പൂർ ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്റീർമാരും ടൌൺ ശുചീകരണ പ്രവർത്തനത്തിനു രംഗത്തിറങ്ങി. എന്റെ നാട് എന്നെപ്പോൽ മനോഹരം എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ വോളന്റീർമാർ ടൌൺ ശുചീകരിക്കാൻ ഇറങ്ങിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ എൻ എസ് എസ് യൂണിറ്റ്ന്റെ ശുചീകരണപ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ പി സീമ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വോളന്റീർ സെക്രട്ടറി പി ആകാശ് നന്ദിയും പറഞ്ഞു. അധ്യാപകരായ സി കെ ശ്രീജ, രത്നാകരൻ, കെ സി നീന, വോളന്റീർമാരായ റിയാ ലക്ഷ്മി, ഐശ്വര്യ, കാർത്തിക്, മുഹമ്മദ് നാഫി എന്നിവർ നേതൃത്വം നൽകി.പി ടി എ പ്രസിഡന്റ് അസീസ് കൂലേരി, പി ടി എ വൈസ് പ്രസിഡന്റ് എം രജീഷ് ബാബു, പി കെ ഫായിസ് എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വോളന്റീർ സെക്രട്ടറി പി ആകാശ് നന്ദിയും പറഞ്ഞു. അധ്യാപകരായ സി കെ ശ്രീജ, രത്നാകരൻ, കെ സി നീന, വോളന്റീർമാരായ റിയാ ലക്ഷ്മി, ഐശ്വര്യ, കാർത്തിക്, മുഹമ്മദ് നാഫി എന്നിവർ നേതൃത്വം നൽകി.