
പുരസ്കാര നിറവിൽ മേലാങ്കോട്ട് സ്കൂളിൽ പ്രവേശനോത്സവം.
പുരസ്കാര നിറവിൽ മേലാങ്കോട്ട് സ്കൂളിൽ പ്രവേശനോത്സവം.
കാഞ്ഞങ്ങാട് : മികച്ച പ്രീ പ്രൈമറിക്കുള്ള എൻ.സി.ഇ.ആർ.ടി.യുടെ സംസ്ഥാന തല പുരസ്കാരം ലഭിച്ചതിലുള്ള ആഹ്ലാദത്തിൽ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന് വേറിട്ട പൊലിമ .
അരയാൽത്തറയിൽ നിന്ന് നവാഗതരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് വരവേറ്റു. നഗരസഭ കൗൺസിലർ കെ.സുജിത്ത് ഉദ്ഘാടനം ചെയ്തു. മികച്ച പ്രീ പ്രൈമറിക്ക് സ്കൂളിന് ലഭിച്ച സംസ്ഥാന തല പുരസ്കാരത്തിനുള്ള സാക്ഷ്യപത്രവും ഉപഹാരവും വികസന സമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ സ്കൂൾ പ്രധാനാധ്യാപിക പി.ശ്രീകലയ്ക്ക് കൈമാറി. മികച്ച പ്രീ പ്രൈമറി അധ്യാപികക്കുള്ള പുരസ്കാരം അധ്യാപിക പി.സജിത ഏറ്റു വാങ്ങി. പി ടി എ പ്രസിഡന്റ് ജി. ജയൻ അധ്യക്ഷത വഹിച്ചു.
മുൻ പ്രധാനാധ്യാപകരായ കൊടക്കാട് നാരായണൻ, വി.ഗോപി, റിട്ട. അധ്യാപകൻ പി.കുഞ്ഞിക്കണ്ണൻ എന്നിവർ മുഖ്യാതിഥികളായി. കാൻസർ രോഗിക്ക് തലമുടി ദാനം ചെയ്ത അഞ്ചാം തരം വിദ്യാർഥി കെ.ശിവാനി, നുമാത് സ് സംസ്ഥാന തല ശില്പശാലയിലേക്ക് തെരെഞ്ഞെടുത്ത
പങ്കെടുത്ത എൻ.ദേവാംശ്, സംസ്കൃതം സ്കോളർഷിപ്പ് നേടിയ
എം.ജി.വേദിക ,
വി.കൃഷ്ണപ്രിയ., കെ.എം
ശിവ നന്ദ.,
ഗാമി മഡിയൻ എൻ.
മീനാക്ഷി എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത പ്രതികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു. പ്രധാനാധ്യാപിക പി.ശ്രീകല,മദർ പി.ടി.എ പ്രസിഡന്റ് നിഷ പ്രദീപ്, ബി.ബാബു, കെ.വി. വനജ സംസാരിച്ചു. പ്രകാശൻ കുതിരുമ്മൽ അവതരിപ്പിച്ച പാട്ടും കളിയുമുണ്ടായി.