സെറിബ്രൽ പാൽസി നാഷണൽ ഫുട്ബോൾ കിരീടം നേടിയ കേരള ടീമിൽ കാസർക്കോട്ടെ രണ്ടു താരങ്ങൾ

സെറിബ്രൽ പാൽസി നാഷണൽ ഫുട്ബോൾ കിരീടം നേടിയ കേരള ടീമിൽ കാസർക്കോട്ടെ രണ്ടു താരങ്ങൾ

കാസർകോട് : സെരിബ്രൽ പാൽസി നാഷണൽ ഫുട്ബോൾ കിരീടം നേടിയ കേരള ടീമിൽ കാസറകോട്ടെ താരങ്ങളും.
ഡൽഹി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചു നടന്ന രണ്ടാമത് നാഷണൽ സെരിബ്രൽ
പാൽസി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തമിഴ്നാടിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്.

കേരളത്തിന്റെ ജയത്തിനു നിർണായകയാ കരുത്തു നൽകിയ ഗോൾ കീപ്പർ നീലേശ്വരം ചായോത്ത് സ്വദേശി ശ്യാം മോഹൻ ഡിഫൻഡർ ചെർക്കള സ്വദേശി ഹമീദ് എന്നിവരാണ് ജില്ലയിലെ താരങ്ങൾ
.
10 ടീമുകളായിരുന്നു മത്സത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷവും കേരളമായിരുന്നു ജേതാക്കൾ. ജില്ല ഭരണകൂട ഭാഗത്തു നിന്നും ഇവർക്ക് സഹായം കിട്ടുന്നില്ലയെന്ന പരിഭവം തുടരുന്നുണ്ട്.

കാസറകോട് മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൌണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സഹായത്തലാണ് ജില്ലയിൽ നിന്ന് ഇവർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്.

സെരിബ്രൽ പാൽസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയാണ് നാഷണൽ
ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ കൊണ്ട് പോകുന്നത്.


.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close