
കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം &സ്പോർട്സ് ക്ലബ് ഡോ: എ എൻ കൊടക്കാട് സ്മാരക എൻഡോവ്മെൻറ് അപേക്ഷ ക്ഷണിക്കുന്നു.
കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം &സ്പോർട്സ് ക്ലബ്
ഡോ: എ എൻ കൊടക്കാട് സ്മാരക എൻഡോവ്മെൻറ് അപേക്ഷ ക്ഷണിക്കുന്നു.
കൊടക്കാട് :നാരായണ സ്മാരക ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറിയും മൂന്ന് പതിറ്റാണ്ടിലധികം കാലം ഓലാട്ട് എ യുപി സ്കൂൾ പ്രധാനദ്ധ്യപകനും ആയിരുന്ന നാടിന്റെ ഗുരുനാഥൻ ഡോ : എ എൻ കൊടക്കാടിന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തുന്ന എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിക്കുന്നു. നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെയുംസ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് കൊടക്കാട് വില്ലേജിന കത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച കുട്ടികളെ കണ്ടെത്തി അനുമോദിക്കുന്നത്.യോഗ്യതകൾ കാണിച്ച് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജൂൺ 30നകം നാരായണ സ്മാരക ഗ്രന്ഥാലയത്തിൽ ഏൽപ്പിക്കേണ്ടതാണ്.
എ എൻ കൊടക്കാടിന്റെ ചരമവാർഷിക ദിനമായ ജൂലൈ 6 ന് വൈകിട്ട് എൻഡോവ്മെന്റ് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്
9496262008എന്ന നമ്പറിൽ ബന്ധപ്പെടുക