
കേരള ഗവ നഴ്സസ് അസോസിയേഷൻ ( KGNA) ജനുവരി 24 വെള്ളിയാഴ്ച ജില്ലാ മാർച്ചും ധർണയും നടത്തി.
KGNA ജില്ല മാർച്ചും ധർണയും നടത്തി..
കേരള ഗവ നഴ്സസ് അസോസിയേഷൻ ( KGNA) ജനുവരി 24 വെള്ളിയാഴ്ച ജില്ലാ മാർച്ചും ധർണയും നടത്തി.
കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, രോഗികളുടെ എണ്ണത്തിനു അനുസരിച്ചു നഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ചു നിയമനം നടത്തുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് തുടർച്ച ഉറപ്പാക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് പുതിയ കോട്ട മിനി സിവിൽ സ്റ്റേഷന് മുമ്പിൽ വെച്ച് നടന്ന ധർണ CITU ജില്ല പ്രസിഡന്റ് പി മണി മോഹൻ ഉത്ഘാടനം ചെയ്തു.FSETO ജില്ല സെക്രട്ടറി കെ ഹരിദാസ്, KGNA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ പി വി പവിത്രൻ, ഉണ്ണി ജോസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. KGNA ജില്ല പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പി പി അമ്പിളി സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി കെ ജലജ നന്ദിയും അർപ്പിച്ചു സംസാരിച്ചു.
കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം സമീപത്തു നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ ന് മുന്നിൽ അവസാനിച്ചു..