
കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പും ഏപ്രിൽ 3 ന് :പോസ്റ്റർ പ്രകാശനം ചെയ്തു
കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പും ഏപ്രിൽ 3 ന് :പോസ്റ്റർ പ്രകാശനം ചെയ്തു
കരിന്തളം:കുമ്പളപ്പള്ളിഎസ് കെ ജി എം എ യു പി സ്കൂൾ അറുപത്തി മൂന്നാം വാർഷികാഘോഷവും 35 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും ഏപ്രിൽ മൂന്നിന് വൈകുന്നേരം 5 മണി മുതൽ വിവിധ പരിപാടികൾ നടക്കും.വാർഷികാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ വാസു കരിന്തളം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ,ചിറ്റാരിക്കാൽ ബി പി സി ഷൈജു സി,പ്രധാന അധ്യാപകൻ കെ ജോളി ജോർജ്,ബി ആർ സി കോഡിനേറ്റർ നിഷ വി , പിടിഎ പ്രസിഡണ്ട് ടി സിദ്ധിഖ്, രജനി കെ, സ്കൂൾ ലീഡർ ബെഞ്ചമിൻ ഷിജോ , എന്നിവർ സംസാരിച്ചു.സംഘാടകസമിതി ജനറൽ കൺവീനർ കെ പി ബൈജു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രശാന്ത് കെ നന്ദിയും പറഞ്ഞു.വാർഷികാഘോഷത്തിന് മെഗാ ദഫ് പ്രദർശനം, കൈകൊട്ടിക്കളി, പ്രീ പ്രൈമറി കുട്ടികളുടെ വിവിധ കലാ പരിപാടികൾ, സ്കൂൾ കുട്ടികളുടെ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.വാർഷികാഘോഷവും യാത്രയയപ്പും കാസർഗോഡ് അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും