ആവേശോജ്വല സ്മരണ തീർത്ത്ഫ്രീഡം റോഡ് /ഒരുപിടി ഉപ്പിനാൽ കടലോരത്ത് വിപ്ലവം തീർത്ത സമരസ്മരണയുടെ പുനരാവിഷ്കാരവുമായി കുട്ടികൾ ——————————-

ആവേശോജ്വല സ്മരണ തീർത്ത്ഫ്രീഡം റോഡ് /ഒരുപിടി ഉപ്പിനാൽ കടലോരത്ത് വിപ്ലവം തീർത്ത സമരസ്മരണയുടെ പുനരാവിഷ്കാരവുമായി കുട്ടികൾ
——————————-

തൃക്കരിപ്പൂർ:ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ആവേശോജ്വലമായ ഏടുകൾ പുനരാവിഷ്കരിച്ച് ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ ഒരുക്കിയ ‘ ഫ്രീഡം റോഡ്’ ടെലിഫിലിം പ്രദർശനത്തിന് ഒരുങ്ങി. ബ്രിട്ടന്റെ മേൽക്കോയ്‌മ തകർത്തെറിഞ്ഞ് സ്വന്തമായ മാതൃരാജ്യം കെട്ടിപ്പടുക്കുന്നതിന് സ്വന്തം ജീവിതം പോലും ബലിനൽകാൻ തയാറായ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള സമർപ്പണമായാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ആറാം ക്‌ളാസ് കേരളപാഠാവലിയിലെ ‘അജയ്യതയുടെ പ്രതീകം’ ഏഴാം ക്‌ളാസ് സാമൂഹ്യശാസ്ത്രത്തിലെ ‘ഗാന്ധിജിയും സ്വാതന്ത്ര്യസമരവും’ എന്നീ പാഠഭാഗങ്ങൾ ആസ്പദമാക്കിയാണ് ‘ ഫ്രീഡം റോഡ്’ തയാറാക്കിയിരിക്കുന്നത്.
ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലുള്ള ‘ ഫ്രീഡം റോഡ്’ എന്ന ഡോക്കുമെന്ററി സിനിമ സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂളിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യ സമരചരിത്രത്തിലെ ആവേശോജ്വലമായ ഏടായ രണ്ടാം ബാർദോളി സമരവും ഒപ്പം ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്രയുമാണ് ഡോക്കുമെന്ററി സിനിമയുടെ മുഖ്യപ്രതിപാദ്യം. വലിയപറമ്പ് കടപ്പുറത്തും പരിസരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചെറുസിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏഴാം തരം വിദ്യാർത്ഥിനിയായ നിള ആണ് . സിനിമാട്ടോഗ്രാഫി ഉഭേഷ് ചീമേനിയും എഡിറ്റിങ് ശ്രീനേഷ് നിർവഹിച്ചു.
വലിയപറമ്പ് ഇടയിലെക്കാട്ടിലെ എഴുപത്തിയെട്ടുകാരനായ തലമുതിർന്ന സാമൂഹ്യ പ്രവർത്തകൻ വി ശ്രീധരൻ അപ്പൂപ്പനായി വേഷമിട്ടു.ചെറുമകൻ ഏഴാം തരത്തിലെ അനുരാഗാണ് ഗാന്ധിജിയുടെ റോൾ കൈകാര്യം ചെയ്തത്. ചെറുമകൾ നിളയും മുഖ്യവേഷത്തിൽ എത്തുന്നു. ശിവാഞ്ജലി, ദേവിക, ദിൽഷ, പാർവണ, ആരാധ്യ, വിഷ്ണു, ദേവജ്, അതീത് രാജ്, കൃഷ്ണദേവ് ,ശ്രീദേവ് ,രേവതി രാജീവ്, രോഹിത രാജീവ് എന്നിവരും വേഷമിട്ടു.കുട്ടികളുടെ കൂട്ടായ്മയിലൂടെ തന്നെ തിരക്കഥയുമൊരുക്കി.
1930 ഏപ്രിൽ 13 ന് കെ കേളപ്പന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രവർത്തകര്‍ പയ്യന്നൂർ കടൽത്തീരങ്ങളിലൂടെ നടക്കുകയും ഉപ്പു നിയമം ലംഘിക്കുകയും ചെയ്തതിന്റെ സ്മരണപുതുക്കാനും കുട്ടികളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം നിറയ്ക്കാനും ഈ ചിത്രം പ്രയോജനപ്പെടുമെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ പി വേണുഗോപാലൻ അഭിപ്രായപ്പെട്ടു.ടെലിഫിലിം പ്രദർശനോദ്ഘാടനം ചെറുവത്തൂർ എഇഒ കെ ജി സനൽഷ നിർവഹിക്കും. സ്‌കൂൾ പ്രധാനാധ്യാപിക പി കൈരളി, അധ്യാപകരായ ഏ വി സന്തോഷ് കുമാർ, ടി ബിന്ദു, എം വി സുജിത്ത് ,വി വേണുഗോപാലൻ , ടി വി നിഷ, കെ രാജേഷ് കുമാർ , യു സുഗതൻ ,കെ ശ്രീധരൻ നമ്പൂതിരി, വി പി ജയകുമാർ,ജ്യോതി, ശ്രീപാർവതി ,നവ്യശ്രീ,കെ ടി അഭിനന്ദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close