
അട്ടേങ്ങാനം സ്കൂളിൽ പുസ്തക പ്രദർശനമൊരുക്കി മൂരിക്കട ഏ.കെ.ജി. വായനശാല*
*അട്ടേങ്ങാനം സ്കൂളിൽ പുസ്തക പ്രദർശനമൊരുക്കി മൂരിക്കട ഏ.കെ.ജി. വായനശാല*
.
വായനപക്ഷാചരണത്തിന്റെ ഭാഗമായി പുതിയ പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തി അട്ടേങ്ങാനം മൂരിക്കട ഏ.കെ.ജി. വായനശാല .
പുതുതായി വാങ്ങിയ 200 ലേറെ പുസ്തകങ്ങൾ ലൈബ്രറി പ്രവർത്തകർ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. പരിപാടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. രമേശൻ മാസ്റ്റർ പ്രഭാഷണം നടത്തി. പി.ടി.എ. വൈസ് പ്രസി. ശ്രീ. പി.അശോകൻ ആശംസയർപ്പിച്ചു. ലൈബ്രറി സിക്രട്ടറി ശ്രീ സി. ചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ശ്രീ.ടി. മനോജ് അധ്യക്ഷനായി. ലൈബ്രറിയൻ ശ്രീമതി രജനി നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market