IDEA 2023 ഇന്നവേറ്റീവ് പ്രോഗ്രാം ഫോർ കോമേഴ്സ് ഹയർസെക്കൻഡറി അധ്യാപക പരിശീലനത്തിന് തുടക്കമായി

IDEA 2023 ഇന്നവേറ്റീവ് പ്രോഗ്രാം ഫോർ കോമേഴ്സ് ഹയർസെക്കൻഡറി അധ്യാപക പരിശീലനത്തിന് തുടക്കമായി

പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള എന്നിവയുടെ സംയുക്ത അഭിമുഖ്യത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി കോമേഴ്സ് വിദ്യാർത്ഥികൾക്ക് മാത്രമായുള്ള സംരംഭകത്വ മനോഭാവ വികസന പദ്ധതിയാണ് ” IDEA 23 ” ഇന്നവേറ്റീവ് പ്രോഗ്രാം ഫോർ കോമേഴ്സ്. ഈ പരിപാടി രണ്ട് ഘട്ടങ്ങളിലായാണ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ബി ആർ ജി തല പരിശീലനത്തിന് 2023 ഡിസംബർ 12ന് ഹോസ്ദുർഗ് ബി ആർ സിയിൽ തുടക്കമായി.

സ്റ്റേറ്റ് റിസോഴ്സ് അധ്യാപകനായ ബ്രിജേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ല പ്രോജക്ട് കോർഡിനേറ്റർ വി എസ് ബിജുരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നീലേശ്വരത്തെ പരിപ്പുവട വിഭവശാലയിലെ പ്രശസ്തനായ പ്രകാശ് സി വി മുഖ്യാതിഥിയായി. സംരംഭകത്വ മനോഭാവ വികസനം എങ്ങനെ കുട്ടികളിൽ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ അനുഭവങ്ങളുടെ വിശാലമായ കാഴ്ചപ്പാടിലൂടെ വിശദീകരിച്ചു. അധ്യാപകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ മറുപടി നൽകി.ജില്ലാ റിസോഴ്സസ് അധ്യാപകരായ രഞ്ജിത്ത് കെ വി, ഷാജിത്ത്കുമാർ, ശ്രീജിത്ത് എം, ആശാ റാണി ടി വി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഹോസ്ദുർഗ് ബി പി സി കെ വി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി വി സുബ്രഹ്മണ്യൻ നന്ദി പ്രകാശിപ്പിച്ചു. 25 അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.




Live Cricket Live Share Market
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image